ചെർക്കള: (my.kasargodvartha.com 31.10.2021) ചെർക്കളം അബ്ദുല്ല, പി ബി അബ്ദുർ റസാഖ് എന്നിവരുടെ വിടവ് ഇന്നും നികത്താനാവാത്തതെന്ന് മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി പറഞ്ഞു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമിറ്റി നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ജലീൽ എരുതും കടവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി നാസർ ചായിന്റടി സ്വാഗതം പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, എ കെ എം അശ്‌റഫ് എംഎൽഎ എന്നിവർ പ്രഭാഷണം നടത്തി.
ജില്ലാ സെക്രടറി മൂസാ ബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അശ്‌റഫ് എടനീർ, അബ്ബാസ് ബീഗം, ഇ അബൂബകർ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് ടി എം, ഖാദർ പാലോത്ത്, ഹനീഫ് കരിങ്ങപ്പള്ളം, ടി എം സമീർ വി കെ പാറ, ഇഖ്ബാൽ ചേരൂർ, ഖാദർ ബദ്രിയ, എ അഹ്‌മദ്, ഹസൻ നെക്കര, ഖാദർ ഹാജി ചെങ്കള, ഹാരിസ് തായൽ, സിദ്ദീഖ് സന്തോഷ്‌നഗർ, ശാഹിന സലീം, ജാസ്മിൻ കബീർ ചെർക്കളം, സഫിയ ഹാശിം, എം എം നൗശാദ്, നാസർ ചെർക്കള, കബീർ ചെർക്കള, അസ്ഫർ ചേരൂർ, തസ്നി മാവിനക്കട്ട സംസാരിച്ചു.
Keywords: Kerala, kasaragod, News, Rememberence, Cherkalam Abdulla, PB Abdur Razzaq Organized Cherkalam Abdulla and PB Abdur Razzaq memorial programme