തൃക്കരിപ്പൂർ: (my.kasargodvartha.com 25.10.2021) സംസ്ഥാന സീനിയർ വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപിൽ പങ്കെടുക്കുന്നതിനുള്ള കാസർകോട് ജില്ലാ വനിതാ ടീമിനെ നീലേശ്വരം ബങ്കളം സ്വദേശി എം അഞ്ജിത നയിക്കും. രേഷ്മ ബങ്കളമാണ് വൈസ് ക്യാപ്റ്റൻ.
രണ്ടാഴ്ചയായി കാസർകോട് മുൻസിപൽ സ്റ്റേഡിയം ഗ്രൗൻഡിൽ നടന്ന ക്യാമ്പിൽ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്.
ടീമംഗങ്ങൾ: എം മീനാക്ഷി, അനിത മനോജ്, രോഷ്മിത, ജ്യോതിരാജ്, അശ്വതി, ശ്രീവിദ്യ വിശ്വനാഥൻ, അശ്വിനി, പ്രവീണ, അഞ്ജിത, അശ്വതി, ആരതി, ദിൽഷ സുധീർകുമാർ, കൃഷ്ണപ്രിയ, അനഘ, രേഷ്മ, ഷീബ, സുനിത, ഉഷ, ധന്യ, ജീന. എം നിതീഷാണ് പരിശീലകൻ. ടി സി ജീന സഹപരിശീലകയാണ്.
Keywords: Kasaragod, News, Kerala, Football, Kasargod district team selected for state senior women's football championship.