Join Whatsapp Group. Join now!

ആരിക്കാടി പുൽമാഡ് മൈതാനം മിനി സ്റ്റേഡിയമാക്കണമെന്ന് ആവശ്യം; വികസന വേദി നിവേദനം നൽകി

Demands for Arikkady Pulmad mini stadium #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 11.10.2021) കുമ്പള ഗ്രാമപഞ്ചായത്തിലെ ആരിക്കാടി പുൽമാഡ് മൈതാനം മിനി സ്റ്റേഡിയമാക്കണമെന്ന് ആവശ്യം ഉയരുന്നു. ഇത് തുളുനാടൻ മണ്ണിലെ കായിക മേഖലയ്ക്ക് ഉണർവേകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
< !- START disable copy paste -->
Kasaragod, News, Kerala, Demands for Arikkady Pulmad mini stadium.

ഇക്കാര്യം ഉന്നയിച്ച് ആരിക്കാടി വികസന വേദി ഭാരവാഹികൾ ജില്ലാ ഒളിമ്പിക് അസോസിയഷൻ പ്രസിഡന്റ് ടി വി ബാലന് നിവേദനം നൽകി. കാഞ്ഞങ്ങാട് നെഹ് റു കോളജിൽ നടക്കുന്ന ജില്ലയുടെ സമഗ്ര കായിക പദ്ധതിയുടെ രൂപരേഖ അവലോകന ചടങ്ങിൽ വെച്ചാണ് പുൽമാഡ് സ്റ്റേഡിയത്തിന്റെ പദ്ധതിയും രൂപ രേഖയും കൈമാറിയത്.

രണ്ടു കോടി രൂപ പുതിയ പ്രൊജക്റ്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും അനുവദിച്ചുകിട്ടുന്നതിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ടി വി ബാലനും ജനറൽ സെക്രടറി എം അച്യുതൻ മാസ്റ്ററും ഉറപ്പു നൽകിയതായി വികസനവേദി ഭാരവാഹികൾ പറഞ്ഞു.

കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും ആരിക്കാടി വികസനവേദി ജനറൽ കൺവീനറുമായ അശ്‌റഫ് കർള, അബ്ബാസ് കർള , ലത്വീഫ് ആരിക്കാടി എന്നിവർ പങ്കെടുത്തു.


Keywords: Kasaragod, News, Kerala, Demands for Arikkady Pulmad mini stadium.

Post a Comment