Keywords: Kerala, News, Kasaragod, Neeleshwaram, Suicide, Awareness, Class, Conducted awareness class in Nileshwar.
< !- START disable copy paste -->
You are here
ആത്മഹത്യക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
- Friday, October 22, 2021
- Posted by Web Desk Ahn
- 0 Comments
നീലേശ്വരം: (my.kasargodvartha.com 22.10.2021) ആത്മഹത്യ തടയപ്പടേണ്ട സാമൂഹ്യ ദുരന്തം എന്ന വിഷയത്തിൽ നീലേശ്വരം താലൂക് ആശുപത്രിയുടെ കീഴിൽ കടിഞ്ഞി മുല ജി ഡബ്ല്യൂ എൽ പി സ്കൂളിൽ അമ്മമാർക്കും കൗമാര പ്രായക്കാർക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. താലൂക് ആശുപത്രി സൂപ്രണ്ട് ഡോ .ജമാൽ അഹ്‌മദ് വിഷയം അവതരിപ്പിച്ചു. സൈകോളജിസ്റ്റ് സ്മൃതി എസ് കുമാർ ക്ലാസെടുത്തു. നഗരസഭ കൗൺസിലർ ഭരതൻ എം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ വി ഗൗരി, കൗൺസിലർ വിനയരാജ് എം കെ സംസാരിച്ചു.
Web Desk Ahn
NEWS PUBLISHER
No comments: