തോണിയപകടത്തിൽപെട്ട മൂന്ന് മീൻപിടുത്ത തൊഴിലാളികളെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും മറന്ന് മുന്നിൽ വരുകയായിരുന്നു ബവീഷും അശ്‌റഫും.
അപകട വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഇരുവരും കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ അധികൃതർ എന്തുചെയ്യണമെന്ന് ആലോചിച്ച് നിൽക്കുമ്പോഴായിരുന്നു ഈ തൊഴിലാളികളുടെ രക്ഷാ ദൗത്യം.
ചടങ്ങ് ഡെപ്യൂടി ഡിഎംഒ ഡോ. എ ടി മനോജ് ഉദ്‌ഘാടനം ചെയ്തു. പൗരസമിതി ചെയർമാൻ സി കെ ദാവൂദ് അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാൽ പ്രാഥമികാരോഗ്യകേന്ദ്രം മെഡികൽ ഓഫീസർ ഡോ. സി എം കാഇഞ്ഞി മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗം ജയൻ, മൊയ്തീൻ കുഞ്ഞി ഹാജി കീഴൂർ, ടിഎംഎ റഹ്‌മാൻ തുരുത്തി, ബി കെ മുഹമ്മദ് കുഞ്ഞി, ഹബീബ് റഹ്‌മാൻ മാണി, പി എം റിയാസ്, വി ശ്രീനിവാസൻ കീഴൂർ, മുഹമ്മദ് അബ്ദുൽ ഖാദർ, താജുദ്ദീൻ കുന്നിൽ, അബ്ദുല്ല കുഞ്ഞി സി എം, ഖാസിം കല്ലട്ര, ഉസ്മാൻ സി എ, നവാസ് ചെമ്പിരിക്ക, രാജു സി ആർ, പി എച് ശാഫി, അബ്ദുൽ ഖാദർ റഹീം, ഹംസ സി എ, സി എം ശരീഫ്, സി എച് മുഹമ്മദ്, ശരീഫ് ചാപ്പ, ഹസൈനാർ വടക്കൻ, മുഹമ്മദ് കുഞ്ഞി കുന്നിൽ, എ കെ മുഹമ്മദ് കുഞ്ഞി, സി എ മൊയ്തീൻ കുഞ്ഞി, ആസിഫ് ഇഖ്ബാൽ, ശബീർ ബി കെ, താജുദ്ദീൻ പടിഞ്ഞാർ, സി എ യൂസുഫ് എന്നിവർ സംസാരിച്ചു.
Keywords: Kerala, News, Kasaragod, Kizhur, Felicitation, Chembirika, Boat Accident, Chempirika Paurasamithi honors Baweesh and Ashraf for rescuing fishermen from boat capsize.