Join Whatsapp Group. Join now!

ചന്ദ്രഗിരി റോവേഴ്സ് ആൻഡ് റേഞ്ചേഴ്സ് കാസർകോട് ജനറൽ ആശുപത്രി ശുചീകരിച്ചു

Chandragiri Rovers and Rangers cleaned the Kasargod Government Hospital as part of Gandhi Jayanti #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.10.2021) ഗാന്ധിജയന്തിയുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രി ചന്ദ്രഗിരി റോവേഴ്സ് ആൻഡ് റേൻജേർസിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം മെഡികൽ സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറിന, സെക്രടറി ശൈലേന്ദ്രൻ, നഴ്സിങ് സൂപ്രണ്ട് കമലാക്ഷി, സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രടറി ചന്ദ്ര ദീപു എന്നിവർ സന്നിഹിതരായി.

 
Chandragiri Rovers and Rangers cleaned the Kasargod Government Hospital as part of Gandhi Jayanti



ശുചീകരണത്തിന് സ്കൗട് ആൻഡ് ഗൈഡ് ജില്ലാ ഹെഡ്ക്വാർടേഴ്സ് കമീഷണർ അജിത്ത് സി കളനാട്, റോവർ ലീഡർമാരായ ഷിജിത്ത് രാഘവ്, അരുൺ ദാസ്, സീനിയർ റോവർ മേറ്റ് ശഹബാസ് അബ്ദുല്ല, റേൻജർ ലീഡർമാരായ തങ്കമണി, രഞ്ജിനി, മിനി ഭാസ്കർ, സീനിയർ റേൻജർ മേറ്റ്‌മാരായ അക്ഷിത, സംഗീത എന്നിവർ നേതൃത്വം നൽകി.

സേവനം എന്നത് മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ സാമൂഹ്യ ഇടങ്ങളിൽ ചന്ദ്രഗിരി റോവേഴ്സ് ആൻഡ് റേൻജേർസ് ഇതിനോടകം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുണ്ട്. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

Keywords:  Kerala, Kasaragod, News, Chandragiri Rovers and Rangers cleaned the Kasargod Government Hospital as part of Gandhi Jayanti

Post a Comment