Join Whatsapp Group. Join now!

സി എച് മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു; 'നവകാലത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹമെന്ന് ബശീർ വെള്ളിക്കോത്ത്

CH Muhammad Koya memorial programme organized #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.10.2021) ചിന്തകളിൽ കനലായി ജ്വലിക്കുകയും സ്മരണകളിൽ ആവേശമായി പടർന്നു കയറുകയും ചെയ്യുന്ന ഓർമകളാണ് സി എച് മുഹമ്മദ് കോയ എന്ന് മുസ്‌ലിം യൂത് ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും പ്രഭാഷകനുമായ ബശീർ വെള്ളിക്കോത്ത്.

ഡിഫറൻഷ്യലി എബ്ൾഡ് പീപിൾസ് ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമിറ്റി സംഘടിപ്പിച്ച സി എച്, വി കെ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് സ്മരണാ സംഗമത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
  
CH Muhammad Koya memorial programme organized

ജീവിതകാലത്ത് അനുയായികൾ ഇത്ര കൊണ്ടാടിയ നേതാവ് വേറെ ഇല്ലായിരുന്നു. എന്നാൽ തന്റെ വിയോഗാനന്തരം സംവത്സരങ്ങൾ കഴിഞ്ഞും പിറന്നു വീണ പുതിയ തലമുറ അവരേക്കാളേറെ ഹൃദയത്തിൽ സി എചിനെ പ്രതിഷ്ഠിക്കുന്ന കാഴ്ച അത്ഭുതത്തോടെ മാത്രമേ കണ്ടു നിൽക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു.

സമകാലികർക്ക് സി എച് തങ്ങളുടെ സമര നായകനും പരിഷ്കർത്താവുമായിരുന്നെങ്കിൽ നവ തലമുറക്ക് അദ്ദേഹം വിമോചന പാത വെട്ടിത്തെളിച്ചൊരുക്കി വെച്ച വിഭാതത്തിന്റെ വിധാതാവാണ്. ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ സമസ്ത പുരോഗതിയുടെയും ചാല് വെട്ടിക്കീറി അവയുടെ ഗുണഫലം അനുഭവിച്ചു തുടങ്ങിയ സമൂഹത്തിന്റെ പൂച്ചെണ്ടുകൾ ഏറ്റു വാങ്ങികടന്നു പോയ സി എച് അതിനേക്കാൾ വലിയ നേട്ടങ്ങൾ കൊയ്യുന്ന നവകാലത്തിന്റെ നെറുകയിലും പ്രതിഷ്ഠിക്കപ്പെടുകയാണ് എന്നും ബശീർ കൂട്ടിച്ചേർത്തു.

സി എചിന്റെ പാത അനുധാവനം ചെയ്ത് സമർപിതമായ കർമങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജന ഹൃദയങ്ങളിൽ കയറിക്കൂടിയ പ്രതിഭകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിട പറഞ്ഞ വി കെ അബ്ദുൽ ഖാദർ മൗലവിയും, പി വി മുഹമ്മദ് അരീക്കോടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗ് മണ്ഡലം പ്രസിഡണ്ട് എംപി ജാഫർ യോഗം ഉദ്ഘാടനം ചെയ്തു. ഡി എ പി ൽ മണ്ഡലം പ്രസിഡണ്ട് സുബൈർ കടിക്കൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള തിരിച്ചറിയൽ കാർഡ് ആയ യു ഡി ഐ ഡി കാർഡ് അപേക്ഷ ഫോറം മുൻസിപൽ മുസ്ലിം ലീഗ് ജനറൽ സെക്രടറി സി കെ റഹ്‌മത്തുള്ള വിതരണം ചെയ്തു.

പൂരിപ്പിച്ച യു ഡി ഐ ഡി കാർഡ് അപേക്ഷ ഫോറം സംസ്ഥാന ജനറൽ സെക്രടറി കെ കുഞ്ഞബ്ദുല്ല കൊളവയൽ ഏറ്റുവാങ്ങി. സി മുഹമ്മദ് കുഞ്ഞി, ജാഫർ മൂവാരിക്കുണ്ട്, മുഹമ്മദലി പീടികയിൽ, രാധാകൃഷ്ണൻ, ഫാത്വിമ, അബ്ദുൽ അസീസ്, മുഹമ്മദലി കൊളവയൽ എന്നിവർ സംസാരിച്ചു.

Keywords: Kerala, News, Kasargod, C H Muhammed Koya, Memmorial, Basheer Vellikkoth, CH Muhammad Koya memorial programme organized.
< !- START disable copy paste -->

Post a Comment