Join Whatsapp Group. Join now!

ബ്ലോഗറും അധ്യാപികയുമായ കീർത്തി ജ്യോതിയുടെ ആദ്യ പുസ്തകം 'നൂൽപാലം' പ്രകാശനം ചെയ്‌തു

Blogger and teacher Keerthi Jyoti's first book 'Noolpalam' released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 24.10.2021) ബ്ലോഗറും അധ്യാപികയുമായ കീർത്തി ജ്യോതിയുടെ ആദ്യ പുസ്തകം 'നൂൽപാലം' എഴുത്തുകാരി ശ്രീപാർവതി തന്റെ ഫേസ്ബുക് പേജിലൂടെ പ്രകാശനം നിർവഹിച്ചു. കുമ്പള സെന്റ് മോണിക ഇൻഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ കീർത്തി ജ്യോതി, ബ്ലോഗിലെ കുറിപ്പുകളാണ് പുസ്തകമാക്കി മാറ്റിയിരിക്കുന്നത്.

Blogger and teacher Keerthi Jyoti's first book 'Noolpalam' released

കാസർകോട് ഗവ. കോളജിൽ നിന്ന് ബിരുദം നേടിയ കീർത്തി ചെർക്കള സൈനബ് മെമോറിയൽ കോളജ് ഓഫ് ടീചെർ എഡ്യുകേഷനിൽ നിന്ന് നാച്യുറൽ സയൻസിൽ ബി എഡും പൂർത്തിയാക്കിയിരുന്നു. ഭർത്താവ്: പ്രതാപ് കെ, മകൻ: അഹാൻ കെ പ്രതാപ്.

രാഘവൻ എം - ജ്യോതിലക്ഷ്മി ദമ്പതികളുടെ മകളാണ്. ദീപ്തി എം, ദിലീഷ് എം എന്നിവർ സഹോദരങ്ങളാണ്.

Keywords: Kerala, News, Kasaragod, Blogger, Teacher, Book Release, Blogger and teacher Keerthi Jyoti's first book 'Noolpalam' released.
< !- START disable copy paste -->

Post a Comment