Join Whatsapp Group. Join now!

ബി ജെ പി നഞ്ചിൽ കുഞ്ഞിരാമൻ അനുസ്‌മരണം സംഘടിപ്പിച്ചു; സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവെന്ന് കെ സുരേന്ദ്രൻ

BJP organized Nanjil Kunhiraman memorial programme#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 24.10.2021) സംഘടനയ്ക്കായി സമ്പാദ്യത്തോടൊപ്പം തൻ്റെ ആരോഗ്യവും നഷ്ടപ്പെടുത്തിയ സമാനതകളില്ലാത്ത നേതാവായിരുന്നു നഞ്ചിൽ കുഞ്ഞിരാമനെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ കമിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
BJP organized Nanjil Kunhiraman memorial programme

സ്വന്തം പ്രദേശത്ത് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും വലിയ സ്വാധീനം സൃഷ്ടിക്കാനും പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാനും സാധിക്കുന്ന നേതാക്കൾ വിരളമാണ്. എന്നാൽ നഞ്ചിൽ കുഞ്ഞിരാമൻ അത്തരത്തിലുള്ള ഒരു നേതാവായിരുന്നു. സഹകരണ മേഖലയിൽ 35 വർഷങ്ങൾ മുൻപ് സജീവമായ, ജില്ലയിലെ ആദ്യകാല സഹകാരികളിൽ ഒരാളുമായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ അനുസ്മരിച്ചു.

സ്വന്തം ബൂതിനെ ബിജെപിയുടെ മാതൃകാ ബൂതാക്കാനും ജില്ലാതല, മണ്ഡലതല പരിപാടികളിൽ സ്വന്തം ബൂതിൽ നിന്നും പ്രദേശത്ത് നിന്നും പരമാവധി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാനും തൻ്റെ ശാരീരിക അവശതകൾ മറന്നും അവസാനശ്വാസം വരേക്കും കുഞ്ഞിരാമൻ പരിശ്രമിച്ചതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, എം സഞ്ജീവ ഷെട്ടി, പ്രമീള സി നായിക്, പി രമേശ് സംസാരിച്ചു. എ വേലായുധൻ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragode, BJP, Political Party, K Surendran, Adv. Sreekanth, Sudhama Gosada, BJP organized Nanjil Kunhiraman memorial programme.
< !- START disable copy paste -->

Post a Comment