Join Whatsapp Group. Join now!

ഒരു മണിക്കൂർ വ്യത്യാസത്തിൽ ഒരേ കുടുംബത്തിലെ രണ്ട് പേർ വിടവാങ്ങി

Two members of same family passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര:(my.kasargodvartha.com 02.09.2021) ഒരു മണിക്കൂർ വ്യത്യാസത്തിൽ ഒരേ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. തളങ്കര പടിഞ്ഞാറിലെ മുഹമ്മദ് ബൈത്താന്റെ ഭാര്യ ഫാത്വിമ ബീവി (60), ഇദ്ദേഹത്തിന്റെ സഹോദരി ആസിയ (81) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

   
Kasaragod, News, Kerala, Obituary, Two members of same family passed away



പരേതനായ ഹുസൈനാറാണ് ആസിയയുടെ ഭർത്താവ്.

മക്കൾ: മുഹമ്മദ് (ദുബൈ), അബൂബകർ ബെൽഫിറ്റ്, സലീം (ദുബൈ), ഫാത്വിമ ബീവി, നഫീസ, ജമീല.

മരുമക്കൾ: മുഹമ്മദ് പടിഞ്ഞാർ, അഹ്‌മദ്‌ മൊഗ്രാൽ, യൂസഫ് മുക്രി ഖാസിലൈൻ, നസീറ, ഫസീല.

സഹോദരങ്ങൾ: കുഞ്ഞഹ് മദ്, അബ്ദുർ റഹ്‌മാൻ, അബ്ദുല്ല ബൈത്താൻ.

പള്ളം മുഹമ്മദ് കുഞ്ഞി - സൈനബ ദമ്പതികളുടെ മകളാണ് ഫാത്വിമ ബീവി.

മക്കൾ: ബശീർ ബൈത്താൻ (ഖത്വർ), ബുശ്റ (ദുബൈ).

മരുമക്കൾ: സംശാദ് തളങ്കര പടിഞ്ഞാർ, സിയാന ചെമ്മനാട്.

സഹോദരങ്ങൾ: ഹമീദ്, അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, ജഅഫർ, ഖദീജ, മൈമൂന, റംല, മിസ്‌രിയ.

ഇരുവരുടെയും മൃതദേഹം തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, News, Kerala, Obituary, Two members of same family passed away

< !- START disable copy paste -->

Post a Comment