Join Whatsapp Group. Join now!

വിവിധ പരിപാടികളുമായി തനിമാ കലാ സാഹിത്യവേദി കൂട്ടായ്മ സംഘടിപ്പിച്ചു

Thanima Kala Sahitya Vedi organized various events #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com 16.09.2021) വിവിധ പരിപാടികളുമായി തനിമാ കലാ സാഹിത്യവേദി കൂട്ടായ്മ സംഘടിപ്പിച്ചു. ഇബ്രാഹിം ചെർക്കളയുടെ 'പ്രവാസിയും ഓർമ മരങ്ങളും' പുസ്തകം അബു തായ്, അബ്ദുല്ലകുഞ്ഞി മൊഗ്രാലിന് നൽകി പ്രകാശനം ചെയ്തു. 'മൊഗ്രാൽ മൊഴികൾ' പുസ്തകത്തെ ആസ്പദമാക്കി നടന്ന ചർചയിൽ നിസാർ പെർവാഡും 'എഴുപതിന്റെ നിറവിൽ മമ്മൂട്ടി - മികച്ച കഥാപാത്രങ്ങളും അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങളും' എന്ന വിഷയത്തിൽ ഹമീദ് കാവിലും വിഷയം അവതരിപ്പിച്ചു. 'സുരോം ക മെഹ്ഫിലി' സംഗീത നിശയും അരങ്ങേറി.

 
Thanima Kala Sahitya Vedi organized various events



എ എസ് മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു. അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ, ഇബ്രാഹിം ചെർക്കള, അശ്റഫലി ചേരങ്കൈ, എരിയാൽ അബ്ദുല്ല, കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി, ബി കെ മുഹമ്മദ്‌ കുഞ്ഞി, യൂസുഫ് ചെമ്പിരിക്ക, സലിം ചാല , ലത്വീഫ് ചെമ്മനാട്, റാശിദ് മുഹ്‌യുദ്ദീൻ, അബ്ദുൽ വാജിദ് എൻ എം, യൂസഫ് കട്ടത്തട്ക്ക, കബീർ പി എം, സിദ്ദീഖ് ഒമാൻ സംബന്ധിച്ചു.

സമുദായ സ്പർധയ്ക്ക് കാരണമാവുന്ന പാലാ ബിഷപിന്റെ പ്രസ്താവനയെയും ഡൽഹിയിൽ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെയും യോഗം അപലപിച്ചു.

Keywords: Kerala, Kasaragod, News, Bekal, events, Thanima Kala Sahitya Vedi organized various events.

Post a Comment