Join Whatsapp Group. Join now!

എൽ എൽ എം പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥിയെ 'തനിമ' ആദരിച്ചു

Student who achieved rank in LLM entrance exam Felicitated by Thanima#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (my.kasargodvartha.com 20.09.2021) കണ്ണൂർ സർവകലാശാല ഈ വർഷം നടത്തിയ നിയമ ബിരുദാനന്തര ബിരുദ (എൽ എൽ എം) കോഴ്സ് പ്രവേശനത്തിനുളള പൊതു പരീക്ഷയിൽ റാങ്ക് നേടിയ ഉപ്പള സ്വദേശിയെ തനിമ കലാ സാംസ്കാരിക വേദി ആദരിച്ചു.

  
Kasaragod, Kerala, News, Student who achieved rank in LLM entrance exam Felicitated by Thanima.


ഉപ്പള ബന്തിയോട് അട്ക്കയിലെ ഖലീൽ ജിബ്രാനെയാണ് അനുമോദിച്ചത്. ജനറൽ വിഭാഗത്തിൽ അഞ്ചും ഒബിസിയിൽ രണ്ടും റാങ്കോടെയാണ് ഖലീൽ വിജയിച്ചത്.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ഗവ. ലോ കോളജിൽ എൽ എൽ ബി പഠനവും പൂർത്തിയാക്കിയ ഖലീൽ കേരള ഇൻസ്റ്റിസ്റ്റ്യൂട് ഫോർ റിസേർച് ട്രൈനിംഗ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഫോർ ഷെഡ്യൂൾഡ് ക്ലാസസ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (KIRTADS) ൽ ജോലി ചെയ്തിരുന്നു.

സംസ്ഥാന ജനറൽ സെക്രടറി ഫൈസൽ കൊച്ചി ഖലീലിന് മെമെന്റോ കൈമാറി. ജില്ലാ പ്രസിഡണ്ട് അബൂ ത്വാഈ അധ്യക്ഷത വഹിച്ചു.

Keywords: Kasaragod, Kerala, News, Student who achieved rank in LLM entrance exam Felicitated by Thanima.

< !- START disable copy paste -->

Post a Comment