Join Whatsapp Group. Join now!

പുഴ

Puzha#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സാജിദ താജുദ്ദീൻ

(my.kasargodvartha.com 26.09.2021)

ഇളം കാറ്റിൻ
തലോടലേറ്റ്
ചെറു കൊഞ്ചലോടെ
കളകളാരവം മുഴക്കി-
യൊഴുകുമീ മിടുക്കിപ്പുഴ.


കൊലുസ്സിൻ
മൃദുനാദംപോൽ,
മലയെ പുണർന്നും
കരയെ പുൽകിയും
പ്രണയമായഴകോടെ
ഒഴുകി വന്നൊരെൻ പുഴ.

   
Kasaragod, Kerala, Poem, Puzha.



മധുരമായി പാടിയും
മൃദുവായി തലോടിയും
കണ്ണിനു കുളിരായൊ-
ഴുകുമീ പുഴ.


വരൾച്ചയിൽ നീറുമീ-
ധരണിയിൽ
പുതു ജീവൻ തുടിപ്പായൊ-
ഴുകിവന്നൊരീ പുഴ.


ഇന്നിൻ
വഴികളിലെങ്ങോ
തെളിനീരിൻ
മധുരമില്ലാതെ പോയി.


മാലിന്യത്താൽ
വിഷമയമാക്കിയും
നദി തൻ മാറിലെ
മണലൂറ്റിയും
തെളിനീരാം ജലം
മലീമസമാക്കി നാം.


മർത്യന്റെ ചെയ്തികളിൽ
നീറും നോവിൻ
ഈറനണിഞ്ഞു,
ഗദ്ഗദമോടെ
പിന്നെയും ഒഴുകുമീ പുഴ...

Keywords: Kasaragod, Kerala, Poem, Puzha.


< !- START disable copy paste -->

Post a Comment