നാട്ടുകാരുടെ കൂട്ടായ്മയിലാണ് റോഡ് നിർമാണം. ഒരുമാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത നിർവഹിച്ചു.
റോഡിനായി കൂടുതൽ സ്ഥലം വിട്ടു നൽകുന്ന ഗജാനന ഗ്രൂപ് സമ്മതപത്രം ചെയർപേഴ്സന് കൈമാറി. സാമൂഹ്യപ്രവർത്തകൻ എം രാഘവൻ, കെ വിശ്വനാഥൻ, സുകുമാരൻ കുന്നുമ്മൽ, ഗോകുൽദാസ് കാമത്ത്, ആനന്ദ് കാമത്ത്, സതീഷ് കാമത്ത് സംബന്ധിച്ചു.
Keywords: Kerala, News. Kasaragod, Kanhangad, road, Development, work, Inauguration, Kunnummal - Athikkandam road will be constructed.
< !- START disable copy paste -->