കുമ്പള: (my.kasargodvartha.com 30.09.2021) ലോക ഹൃദയ ദിനത്തില്‍ കുമ്പള സി എച് സിയുടെ ആഭിമുഖ്യത്തില്‍ 'ഹൃദയ പൂര്‍വം എല്ലാവരേയും ഒന്നിപ്പിക്കുക' ക്യാമ്പയിന് തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ ഓരോ പരിപാടികള്‍ നടത്തും. ജീവിതശൈലി രോഗ നിര്‍ണയം, കൂട്ടയോട്ടം, പോഷകാഹാരത്തിന്റെ പ്രസക്തി, പുകവലി, മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണം, ഉപ്പും പഞ്ചാരയുടേയും ഉപയോഗം നിയന്ത്രിക്കാന്‍ തയ്യാറാവല്‍, പ്രമേഹം, രക്ത സമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയെ അകറ്റല്‍ എന്നിവയില്‍ യുവജന ക്ലബ്ബുകളുടെ സഹകരണത്തോടെയായിരിക്കും പരിപാടികള്‍.
മെഡികല്‍ ഓഫീസര്‍ ഡോ: കെ ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെല്‍ത് സൂപെര്‍വൈസര്‍ ബി അശ്റഫ് അധ്യക്ഷത വഹിച്ചു. എലിസബത്, ഗന്നിമോള്‍, സി സി ബാലചന്ദ്രന്‍, അഖില്‍ കാരായി, ആദര്‍ശ് കെ, ബി വാസു, എസ് ശാരദ, വി ശബീന, സി ആര്‍ ശ്രീലത, കെ സുജാത, ടി ശാലിനി, നൂര്‍ജഹാന്‍, കെ സ്വപ്ന, രവികുമാര്‍, ഇബ്രാഹിം കോട്ട പ്രസംഗിച്ചു.
Keywords: News, Kasaragod, Kerala, Kumbala, Campaign, Heart, Health, Medical, Officer, Hospitol, Kumbala CHC launches awareness campaign for heart care.
< !- START disable copy paste -->