Join Whatsapp Group. Join now!

കൂക്കാനം റഹ്‍മാൻ രചിച്ച 'നാടുണർത്തിയ പെണ്ണകങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു

Kookkanam Rahman's 'Naadunarthiya Pennakangal' book released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിവെള്ളൂർ: (my.kasargodvartha.com 10.09.2021) കാസർകോട്ടെ 20 വനിതാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ വൈവിധ്യമാർന്ന അനുഭവങ്ങളും ജീവിത യാഥാർഥ്യങ്ങളും ഭരണതന്ത്രങ്ങളും ഉൾപെടുത്തിക്കൊണ്ട് കൂക്കാനം റഹ് മാൻ രചിച്ച 'നാടുണർത്തിയ പെണ്ണകങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.

Kookkanam Rahman's 'Naadunarthiya Pennakangal' book released

പിലിക്കോട് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി അധ്യക്ഷയായി. ബാലാവകാശ കമീഷൻ അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ അഡ്വ. ശ്യാമളാ ദേവി പുസ്തക പരിചയം നടത്തി. 

പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി വി ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. കരിവെള്ളൂർ രാജൻ പ്രസംഗിച്ചു. പി പി കരുണാകരൻ സ്വാഗതവും ടി വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Woman, Panchayath, Kookkanam Rahman, Karivellur, Baby Balakrishnan, Kookkanam Rahman's 'Naadunarthiya Pennakangal' book released.
< !- START disable copy paste -->

Post a Comment