Join Whatsapp Group. Join now!

കോൺഗ്രസ്, ദളിത് നേതാവ് ഐത്തപ്പൻ അമ്മങ്കോട് നിര്യാതനായി

Ithappan Ammangod passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 17.09.2021) കോൺഗ്രസ്, ദളിത്, തൊഴിലാളി നേതാവായിരുന്ന ഐത്തപ്പൻ അമ്മങ്കോട് (77) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡി സി സി അംഗം, വാർഡ് യു ഡി എഫ് ചെയർമാൻ, മുളിയാർ സെർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, എച് എം സി അംഗം, എ ഡി എസ് അഗം, ദളിത് കോൺഗ്രസ് ജില്ലാ സെക്രടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

  
Kasaragod, Kerala, News, Obituary, Muliyar,  Ithappan Ammangod passed away.



നീണ്ട കാലം പ്ലാൻ്റേഷൻ കോർപറേഷൻ ജീവനക്കാരനായിരുന്നു. ഐത്തോച്ചാടനത്തിൻ്റെ ഭാഗമായി മിശ്ര ഭോജന പോരാട്ടത്തിൽ അടക്കം പങ്കാളിയായി ദളിത് വിഭാഗത്തിന്റെ സമുദ്ധാരണത്തിന് വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.


പരേതരായ ഗുരുവര - ചനിയാറു ദമ്പതികളുടെ മകനാണ്.

ഭാര്യ: കമല.

മക്കൾ: പൊന്നപ്പൻ, രാമ കൃഷ്ണൻ, രാജു, സുഗന്ധി.

മരുമക്കൾ: മാധവൻ ചട്ടഞ്ചാൽ, ദേവിക റാണി ടീചെർ, സവിത.

സഹോദരങ്ങൾ: ശങ്കരൻ, കൊറപ്പാളു, ആനന്ദ, കൃഷ്ണൻ, ഗിരിജ.

Keywords: Kasaragod, Kerala, News, Obituary, Muliyar,  Ithappan Ammangod passed away.

Post a Comment