Join Whatsapp Group. Join now!

പ്രധാനധ്യാപകരില്ലാതെ ബാവിക്കര, കാനത്തൂർ, മുണ്ടക്കൈ സർകാർ സ്കൂളുകൾ; നടപടിയെടുക്കണമെന്നാവശ്യം ശക്തം; വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർക്ക് നിവേദനമയച്ചു

Head teachers should be appointed in Bavikkara, Kanathur and Mundakai government schools#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 19.09.2021) ഗ്രാമ പഞ്ചായത്ത് പരിധിയിലെ സർകാർ സ്കൂളുകളിൽ പ്രധാന അധ്യാപകരടക്കം ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക, അനധ്യാപക തസ്തികകൾ നികത്തണമെന്ന ആവശ്യം ശക്തം.

പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ഉദുമ എം എൽ എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനമയച്ചു.
 
Head teachers should be appointed in Bavikkara, Kanathur and Mundakai government schools

ജി യു പി എസ് കാനത്തൂരിൽ പ്രധാന അധ്യാപകൻ, യു പി എസ് ടീചെർ, പാർടൈം ഹിന്ദി ടീചെർ എന്നിങ്ങനെയാണ് ഒഴിവുകൾ. ജി എൽ പി എസ് മുണ്ടക്കൈയിൽ പ്രധാന അധ്യാപകൻ, ഫുൾ ടൈം അറബിക് ടീചെർ, പി ടി സി എം എന്നിങ്ങനെയും, ജി എൽ പി എസ് ബാവിക്കരയിൽ പ്രധാന അധ്യാപകൻ, രണ്ട് എൽപിഎസ് ടീചെർ, പി ടി സി എം എന്നീ തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്.

Keywords: Kerala, News, Kasaragod, School, Student, Education, Teachers, Head teachers should be appointed in Bavikkara, Kanathur and Mundakai government schools.
< !- START disable copy paste -

Post a Comment