ചെമ്മനാട്: (my.kasargodvartha.com 24.09.2021) ഡി വൈ എഫ് ഐയുടെ ആഭിമുഖ്യത്തിൽ ചെമ്മനാട് ചന്ദ്രഗിരി പാലത്തിനു സമീപം പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ എസ് ടി പി റോഡിൻ്റെ അറ്റകുറ്റപണി എത്രയും പെട്ടെന്ന് പൂർത്തികരിക്കുക, തെരുവ് വിളക്കുകൾ പ്രകാശ പൂരിതമാക്കുക, കാര്യക്ഷമമല്ലാത്ത ട്രാഫിക് സിഗ്നലുകൾ പുന:സ്ഥാപിക്കുക, സീബ്രാലൈനുകൾ പുന:സ്ഥാപിക്കുക, ബേക്കൽ പാലത്തിൻ്റെ അപകടാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക് കമിറ്റി പ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷത വഹിച്ചു. ഹബീബ് മാണി, നീന കൊക്കാൽ, സച്ചിൻ ചെമ്പരിക്ക, നാഫിഅ ചെമ്മനാട് സംസാരിച്ചു. ശ്രീജിത് കളനാട് സ്വാഗതം പറഞ്ഞു.
Keywords: Kerala, Kasaragod, News, Protest, KSTP Road, DYFI, DYFI organized protest dharna.