കോവിഡിൻ്റെ രണ്ടു ഘട്ടങ്ങളിലും ഏറ്റവും കൂടുതൽ രോഗബാധ റിപോർട് ചെയ്ത പഞ്ചായത്താണ് ചെമ്മനാട്. എന്നാൽ ആരോഗ്യസന്നദ്ധ പ്രവർത്തകരുടേയും ജാഗ്രത സമിതികളുടേയും പഞ്ചായത്ത് ഭരണസമിതിയുടേയും ചിട്ടയായ പ്രതിരോധ പ്രവത്തനങ്ങളിലൂടെ മഹാമാരിയെ പ്രതിരോധിക്കാൻ പഞ്ചായത്തിന് സാധിച്ചു. രണ്ടാം വ്യാപനത്തിൽ ഡി സി സിയടക്കമുള്ള പ്രതിരോധ സംവിധാനങ്ങളൊരുക്കി. ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് നടത്തുകയും സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് സംവിധാനമൊരുക്കുകയും ചെയ്തു.
രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കി. 60 ശതമാനത്തിൽ അധികം പേർ വാക്സിനേഷൻ്റെ ഭാഗമായി. വാഹന സൗകര്യമൊരുക്കിയില്ലായെന്ന് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നവർ ഈ സൗകര്യങ്ങൾ പലപ്പോഴായി ഉപയോഗപ്പെടുത്തിയിരുന്നു. മാലിന്യ സംസ്കരണം അടക്കമുള്ള വിഷയങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടക്കുന്നത്.
പഞ്ചായത്തിൽ പൊതുശ്മശാനമില്ല എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ ഭരണ സമിതികൾ ദേളി കുന്നാറയിലും കോളിയടുക്കത്ത് പഞ്ചായത്ത് ഓഫീസിന് സമീപവും പൊതുശ്മശാനത്തിനായി പദ്ധതിയുമായി മുന്നിട്ടിറങ്ങിയപ്പോൾ തുരങ്കം വെച്ചവരാണ് ഇപ്പോൾ ഈ ആവശ്യവുമായി സമരം നടത്തുന്നത്. ഈ ഭരണ സമിതി വന്നതിന് ശേഷം നിലാവ് പദ്ധതിയിൽ ഉൾപെടുത്തി 35 ലക്ഷം രൂപ ചെലവിൽ 1000 ബൾബുകൾ സ്ഥാപിച്ചു. ബാക്കി വരുന്ന ബൾബുകൾ നന്നാക്കുന്നതിന് ഇപ്രാവശ്യത്തെ് പദ്ധതിയിൽ എട്ട് ലക്ഷം രൂപ വകയിരുത്തുകയും അതിൻ്റെ ടെൻഡർ നടപടികളുമായി മുന്നോട്ട് പോവുകയുമാണ്.
ടർഫ് കോർട് വിവാദത്തിൽ പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കണ്ടിട്ടില്ല. പണം കൊടുത്ത് കളിക്കുന്നതിന് ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ടർഫ് കോർടിന് പഞ്ചായത്തിൻ്റെ സ്ഥലം വിട്ടു കൊടുക്കാൻ പാടില്ലെന്ന് ഭരണസമിതി യോഗത്തിൽ ശക്തമായി വാദിച്ചത് എൽഡിഎഫ് അംഗമാണ്. എന്നിട്ടും പഞ്ചായത്തിലെ മൂന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് വിട്ട് നൽകാൻ തയ്യാറായി.
എൽഡിഎഫ് സമരത്തെ അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൻസൂർ കുരിക്കൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശംസുദ്ദീൻ തെക്കിൽ, വാർഡ് മെമ്പർമാരായ രാജൻ കെ പൊയിനാച്ചി, സഹദുല്ല എന്നിവർ സംബന്ധിച്ചു.
എൽഡിഎഫ് സമരത്തെ അവജ്ഞയോടെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൻസൂർ കുരിക്കൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശംസുദ്ദീൻ തെക്കിൽ, വാർഡ് മെമ്പർമാരായ രാജൻ കെ പൊയിനാച്ചി, സഹദുല്ല എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, News, Kerala, Chemnad panchayath President says that strike against panchayat to cover-up fall in COVID defense.
< !- START disable copy paste -->