Join Whatsapp Group. Join now!

പ്രിയ നടൻ മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ രക്ത ബാങ്കുകളിൽ രക്തം നിറച്ച് ബിഡികെയും മമ്മൂട്ടി ഫാൻസും

Blood donated on Mammootty's birthday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 07.09.2021) മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനം വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വേറിട്ടതായി. ബ്ലഡ് ഡോനേർസ് കേരള മുൻകൈ (ബി ഡി കെ) എടുത്ത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ പങ്കെടുപ്പിച്ച് കാസർകോട്, കാഞ്ഞങ്ങാട് രക്ത ബാങ്കുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Kasaragod, News, Kerala, Blood donated on Mammootty's birthday.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മനു വെള്ളാപ്പ് നിർവഹിച്ചു. ക്യാമ്പിൽ 32 പേർ രക്ത ദാനം നടത്തി. സംസ്ഥാന ജനറൽ സെക്രടറി സനൽ ലാൽ, എയ്ഞ്ചൽസ് വിംഗ് ജില്ലാ പ്രസിഡണ്ട് രേഷ്മ രാമചന്ദ്രൻ, ഭാരവാഹികളായ രാഹുൽ മനോജ്, ആർ രാഹുൽ കാഞ്ഞങ്ങാട്, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് കാഞ്ഞങ്ങാട്, സംസ്ഥാന എക്സിക്യുടീവ് അംഗം ശഫീഖ് കാഞ്ഞങ്ങാട് എന്നിവർ നേതൃത്വം നൽകി.

കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കിൽ 15 പേർ രക്തദാനം നടത്തി. ബിഡികെ ജില്ലാ പ്രസിഡണ്ട് നൗശാദ് കണ്ണമ്പള്ളി, ജില്ലാ കമിറ്റി അംഗം ശൈലാനാഥ് ബദിയടുക്ക, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രടറി ഉല്ലാസ്, ട്രഷറർ ആരിഫ് മൊഗ്രാൽ, ശമീം കീഴൂർ, അൻശാദ് ചെമ്മനാട് എന്നിവർ നേതൃത്വം നൽകി.

Keywords: Kasaragod, News, Kerala, Blood donated on Mammootty's birthday.
< !- START disable copy paste -->

Post a Comment