കളനാട്: (my.kasargodvartha.com 17.09.2021) ഹദ്ദാദ് നഗർ റെയിൻബോ ക്ലബ് സംഘടിപ്പിച്ച സൂപെർ കപ് ക്രികെറ്റ് ലീഗിൽ ബ്ലാക് സോൺ ചാംപ്യന്മാരായി. ഫൈനലിൽ ജബ്ബാർ ബുള്ളറ്റ് ടീമിനെയാണ് തോൽപിച്ചത്. ബ്ലാക് സോണിന് വേണ്ടി മനാഫിന്റെ നേതൃത്വത്തിൽ സിദ്ദീഖ്, ശറഫുദ്ദീൻ, ശംസീർ, മിഖ്ദാദ്, ഫവാസ്, അശ്കർ, റംശാദ്, റംശീദ് എന്നിവർ കളത്തിലിറങ്ങി. താജുദ്ദീൻ ഹദ്ദാദ് നഗർ ആയിരുന്നു കോച്.
മിഅറാജ് അബ്ദുല്ല ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്ബ് പ്രസിഡന്റ് എ കെ സുലൈമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ലത്വീഫ് നന്ദി പറഞ്ഞു.
Keywords: Kerala, Kasaragod, News, Sports, Kalanad, Black Zone champions in Haddad Nagar Rainbow Club Super Cup Cricket League