Join Whatsapp Group. Join now!

ട്രാഫിക് സേഫ്റ്റി മിറർ നശിപ്പിക്കുന്നത് തുടർക്കഥയാവുന്നു; പരാതി നൽകി

Anti-socials destroy the traffic safety mirror#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 19.09.2021) തൈക്കടപ്പുറം 26 ആം വാർഡിൽ റോഡ് സുരക്ഷാ കണ്ണാടി നശിപ്പിക്കുന്നത് തുടർക്കഥയാവുന്നു. ക്യാംപസ് ഫ്രണ്ട് തൈക്കടപ്പുറം യൂനിറ്റ് സ്ഥാപിച്ചിരുന്ന കണ്ണാടികളാണ് സാമൂഹ്യവിരുദ്ധർ തുടർചയായി രണ്ടാം തവണയും നശിപ്പിച്ചത്.

    
Kasaragod, Kerala, News, Nileshwaram, Road, Mirror, Anti-socials, Anti-socials destroy the traffic safety mirror.



റോഡിലെ അപകടകരമായ വളവ് കാരണം നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തുക സ്വരൂപിച്ച് മിറർ വാങ്ങി സ്ഥാപിച്ചത്.

ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇനിയും ആവർത്തിച്ചാൽ ശക്തമായ ജനകീയ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ക്യാംപസ് ഫ്രണ്ട് ഭാരവാഹികൾ പറഞ്ഞു.


Keywords: Kasaragod, Kerala, News, Nileshwaram, Road, Mirror, Anti-socials, Anti-socials destroy the traffic safety mirror.


< !- START disable copy paste -->

Post a Comment