Join Whatsapp Group. Join now!

387 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള നടപടി കേന്ദ്ര സർകാരിന്റെ ചരിത്ര വിരുദ്ധതയും വർഗീയതയുമെന്ന് എസ് എസ് എഫ്

SSF against removal of 387 names from freedom fighters list #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 25.08.2021) വാരിയൻ കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാർ ഉൾപെടെയുള്ള 387 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കാനുള്ള നടപടി കേന്ദ്ര സർകാരിന്റെ ചരിത്ര വിരുദ്ധതയും വർഗീയതയുമാണ് വെളിവാക്കുന്നതെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രടറി സി എൻ ജഅഫർ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സെക്രടറിയേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kasaragod, News, Kerala, SSF, SSF against removal of 387 names from freedom fighters list.

 
മൂന്നംഗ സമിതി 387 പേരെ വെട്ടിയത് ചരിത്രത്തിലിടം നേടിയ സമരധ്യായങ്ങളെ പുതിയ തലമുറയുടെ അറിവിൽ നിന്ന് തമസ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 1921 ലെ മലബാർ സമരം ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തന ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നുമുള്ള സമിതിയുടെ കണ്ടെത്തൽ അവാസ്തവവും, ചരിത്ര വസ്തുതകളുടെ തെറ്റായ വ്യാഖ്യാനവുമാണ്. ചരിത്രത്തെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ചരിത്രബോധമുള്ള സമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജാബിര്‍ സഖാഫി പാലക്കാട്, സി ആര്‍ കെ മുഹമ്മദ്, ആശിഖ് തങ്ങള്‍ കൊല്ലം, എം നിയാസ്, ഹാമിദലി സഖാഫി കോഴിക്കോട്, എം ജുബൈര്‍, കെ ബി ബശീര്‍ എന്നിവർ സംസാരിച്ചു.

Keywords: Kasaragod, News, Kerala, SSF, SSF against removal of 387 names from freedom fighters list.
< !- START disable copy paste -->

Post a Comment