Join Whatsapp Group. Join now!

പള്ളി കമിറ്റികൾ നന്മകൾ ചെയ്യാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് സിംസാറുൽ ഹഖ് ഹുദവി; എംജെഎം - ജിസിസി കമിറ്റിക്ക് പുതിയ ഭാരവാഹികൾ

New office bearers for MJM-GCC Committee #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കട്ട: (my.kasargodvartha.com 05.08.2021) തെരഞ്ഞെടുക്കപ്പെടുന്ന പള്ളി കമിറ്റികൾ മഹല്ലിനും സമുദായത്തിനും സമൂഹത്തിനും നന്മകൾ ചെയ്യാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. പള്ളികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി തെരഞ്ഞെടുക്കപ്പെടുന്നത് സചരിതരും സദ്ഗുണ സമ്പന്നരുമായ സജ്ജനങ്ങളെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



നെല്ലിക്കട്ട മുഹ്‌യുദ്ദീൻ ജമാഅതിന്റെ പ്രവാസ സംഘടനയായ എംജെഎം - ജിസിസി കമിറ്റിയുടെ ആറാമത് ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

ഭാരവാഹികൾ: ശരീഫ് പൈക്ക (പ്രസിഡന്റ്), ഇബ്രാഹിം ഐ പി എം (വർകിംഗ്‌ പ്രസിഡന്റ്), അബ്ദുല്ല പൊട്ടിപ്പലം, നാസർ നഈമി, ഹാരിസ് തൈവളപ്പ് (വൈസ് പ്രസിഡന്റ്), അബൂബകർ എൻ എ (ജന. സെക്രടറി), നംശീർ നെല്ലിക്കട്ട (വർകിംഗ്‌ സെക്രടറി), ഇർഫാൻ ചൂരിപ്പള്ളം, സാബിത് പി സി, ശഫീഖ് മലബാർ (സെക്രടറി), ആശിഫ് ചെന്നടുക്ക (ട്രഷറർ). മുഹമ്മദ് കുഞ്ഞി കെ എം, അബൂബകർ പി സി, ഉമർ മണ്ഡലിക്കാട്, റിയാസ് കാട്ടുകൊച്ചി, ലത്വീഫ് ബി എ, റസാഖ് നാരമ്പാടി (പ്രവർത്തക സമിതി അംഗങ്ങൾ).

ശരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ നഈമി പ്രാർഥന നടത്തി. മഹല്ല് ഖത്വീബ് ഹംസത്തുസ്സഅദി, മഹല്ല് കമിറ്റി ജനറൽ സെക്രടറി എൻ എ അബ്ദുൽ ഖാദർ, കെ എം മുഹമ്മദ്‌ കുഞ്ഞി, കെ എം ഇബ്രാഹിം സംസാരിച്ചു. എൻ എ അബു സ്വാഗതവും സാബിത് പിസി നന്ദിയും പറഞ്ഞു. എൻ എ അബൂബകർ, നംശീർ നെല്ലിക്കട്ട റിപോർടുകൾ അവതരിപ്പിച്ചു. ഫൈസൽ നെല്ലിക്കട്ട ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Keywords: Kasaragod, Kerala, News, New office bearers for MJM-GCC Committee.< !- START disable copy paste -->

Post a Comment