പിലിക്കോട്: (my.kasargodvartha.com 02.08.2021) ശബ്ദം വാട്സ്ആപ് കൂട്ടായ്മയും ഇൻസ്പീരിയേഷൻ ഫിസികൽ ട്രെയിനിങ്ങ് അകാദമി കാലിക്കടവും സംയുക്തമായി ഓൺലൈൻ പഠനത്തിനായി ജി യു പി സ്കൂൾ പിലിക്കോടിലെ മൂന്ന് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.
മൊബൈൽ ഫോണുകൾ വത്സരാജ് പിലിക്കോടും, സുകേഷ് ചൂരി കൊവ്വലും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നയ്ക്ക് കൈമാറുകയായിരുന്നു. സി കെ എൻ എസ് സ്കൂളിലെ കുട്ടികൾക്കും അഞ്ചോളം ഫോണുകൾ കൈമാറിയിരുന്നു.
മൊബൈൽ ഫോണുകൾ വത്സരാജ് പിലിക്കോടും, സുകേഷ് ചൂരി കൊവ്വലും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നയ്ക്ക് കൈമാറുകയായിരുന്നു. സി കെ എൻ എസ് സ്കൂളിലെ കുട്ടികൾക്കും അഞ്ചോളം ഫോണുകൾ കൈമാറിയിരുന്നു.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ഈ കൂട്ടായ്മകൾ നാടിന് വേണ്ടി മാതൃകാപരമായ പ്രവർത്തനൾ ചെയ്യുന്നത്. ചടങ്ങിൽ വാർഡ് മെമ്പർമാരായ നവീൻ ബാബു, ബജിത്ത് മാനായി, സുലോചന എന്നിവർ കുട്ടികൾക്ക് ഫോണുകൾ കൈമാറി.
പി ടി എ പ്രസിഡന്റ് സുമേഷ് കണ്ണങ്കൈ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപിക ചേതന ടീചെർ, ദാമോദരൻ, മറ്റു അധ്യാപകർ എന്നിവർ പങ്കെടുത്തു.
Keywords: News, Kasaragod, Kerala, Mobile phones, Students for online study, Mobile phones handed over students for online study.
< !- START disable copy paste -->