Join Whatsapp Group. Join now!

ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് സി പി എമിൻറെ സ്‌നേഹവീട് ഒരുങ്ങി

Completed construction of house for poor family built by CPM Pallikkara Local Committee #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബേക്കൽ: (www.kasargodvartha.com 15.08.2021) ഗൃഹനാഥൻ അസുഖബാധിതനായി ചികിത്സയിൽ ആയതിനാൽ ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് സിപിഎം പള്ളിക്കര ലോകൽ കമിറ്റി നിർമിച്ച വീടിന്റെ നിർമാണം പൂർത്തിയായി. ഓടോറിക്ഷ തൊഴിലാളിയായ കുടുംബനാഥൻ രണ്ട് പെൺമക്കൾ അടങ്ങിയ കുടുംബത്തിന്റെ ആശ്രയമായിരുന്നു.

Kasaragod, Kerala, News, Committee, Pallikara, Treatment, CPM, House, Uduma, Poochakadu, Political party, Completed construction of house for poor family built by CPM Pallikkara Local Committee.

അദ്ദേഹത്തിൻറെ കുടുംബ വകയായി കിട്ടിയ അഞ്ച് സെന്റ് സ്ഥലത്ത് 12 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്. സിപിഎം ഉദുമ ഏരിയ കമിറ്റി അംഗം പി കെ അബ്ദുല്ല, പൂച്ചക്കാട് ടൗൺ ബ്രാഞ്ച് കമിറ്റി സെക്രടറി പി രാജൻ എന്നിവർ നേതൃത്വം നൽകി.

പൂച്ചക്കാട് ബ്രാഞ്ച്, പള്ളിക്കര ലോകൽ പരിധിയിലെ പാർടി അനുഭാവികളും, പള്ളിക്കര സഖാക്കൾ വാട്സ്ആപ് കൂട്ടായ്മയും സഹായം നൽകി. ഉത്രാട ദിവസം 20 ന് ഗൃഹപ്രവേശനം നടത്തും. ജില്ലാ സെക്രടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമൻ താക്കോൽ കൈമാറും.

Keywords: Kasaragod, Kerala, News, Committee, Pallikara, Treatment, CPM, House, Uduma, Poochakadu, Political party, Completed construction of house for poor family built by CPM Pallikkara Local Committee.

< !- START disable copy paste -->

Post a Comment