Join Whatsapp Group. Join now!

കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധവുമായി ബി ജെ പി

BJP protests against non-repair of street lights from Kottikulam to Bekal #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കുന്ന്: (my.kasargodvartha.com 08.08.2021) കെഎസ്ടിപി റോഡായ കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വെളിച്ചമില്ലാത്തതിന് പകരം പന്തം കൊളുത്തിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. 

BJP protests against non-repair of street lights from Kottikulam to Bekal


കോട്ടിക്കുളം മുതല്‍ ബേക്കല്‍ വരെ നടത്തിയ പ്രകടനത്തിന് യുവമോര്‍ച ഉദുമ മണ്ഡലം കമിറ്റി അംഗം നിത്തേഷ്, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉദുമ പഞ്ചായത്ത് കോട്ടിക്കുളം വാര്‍ഡ് മെമ്പര്‍ വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമിറ്റി അംഗം ഷാജി സ്വാഗതവും ബൂത് ഖജാന്‍ജി സി ബാബു നന്ദിയും പറഞ്ഞു.

Keywords: Kerala, Kasaragod, News, Bekal, Protest, Uduma, BJP protests against non-repair of street lights from Kottikulam to Bekal.

< !- START disable copy paste -->

Post a Comment