Join Whatsapp Group. Join now!

കായിക മാമാങ്കത്തെ വരവേറ്റ് ഒളിംമ്പിക്സ് ഫുട്ബോൾ കിക് നടത്തി

Thrikkarippur St. Paul's AUP School welcomes Tokyo Olympics, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 23.07.2021) വിശ്വകായിക മാമാങ്കത്തെ വരവേറ്റ് തൃക്കരിപ്പൂർ സെൻ്റ് പോൾസ് എയുപി സ്കൂളിൽ ഒളിംമ്പിക് ഫുട്ബോൾ കിക് നടത്തി.

പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിൽ അധ്യാപകരും രക്ഷിതാക്കളും ഗോളടിച്ചാണ് കായികമേളയെ വരവേറ്റത്. സെന്റ് പോൾസ് സ്‌കൂൾ പുൽമൈതാനിയിൽ നടന്ന പരിപാടിയിൽ ആദ്യ ഫുട്‍ബോൾ ഗോൾ കിക് ചെയ്ത് പിടിഎ പ്രസിഡന്റ് കരീം ചന്തേര ഉദ്‌ഘാടനം ചെയ്തു.

സ്‌കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ഷീന ജോർജ്, അധ്യാപകരായ കെ എ ജെസി, വിൽസൺ അംബ്രോസ്, എം മുഹമ്മദ് റഫീഖ് എന്നിവർ കികെടുത്തു.

Kerala, Kasaragod, Thrikkarippur, Tokyo Olympics, Tokyo Olympics 2020, St. Paul's AUP School, Football, Sports,


സ്‌കൂളിലെ കായികാധ്യാപകൻ എ ജി സി ഹംലാദ് ഗോൾ വലയത്തിന്റെ കാവൽക്കാരനായി. വ്യാഴാഴ്ച രാത്രി സ്‌കൂളിലെ 2021 വിദ്യാർഥികളുടെയും വീടുകളിൽ കുടുംബസമേതം ഒളിമ്പിക് ദീപവും തെളിയിച്ചു. ഒളിമ്പിക്സ് ആദരസൂചകമായി അടുത്ത ദിവസം വിദ്യാർഥികൾക്ക് ഓൺലൈൻ ക്വിസ് മത്സരവും നടത്തുന്നുണ്ട്.

Keywords: Kerala, Kasaragod, Thrikkarippur, Tokyo Olympics, Tokyo Olympics 2020, St. Paul's AUP School, Football, Sports, Thrikkarippur St. Paul's AUP School welcomes Tokyo Olympics.
< !- START disable copy paste -->

Post a Comment