Join Whatsapp Group. Join now!

ബലിപെരുന്നാൾ ദിനത്തിൽ മെഡികൽ കോളജിൽ ഭക്ഷണം വിതരണം ചെയ്‌ത്‌ എസ് വൈ എസ് പ്രവർത്തകർ മാതൃകയായി

SYS workers distributed food in hospital#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 22.07.2021) ബലിപെരുന്നാൾ ദിനത്തിൽ ഉക്കിനടുക്ക മെഡികൽ കോളജിൽ ഭക്ഷണം വിതരണം ചെയ്‌ത്‌ എസ് വൈ എസ് പ്രവർത്തകർ മാതൃകയായി. എസ് വൈ എസ് എന്മകജെ സർകിൾ കമിറ്റിയുടെ ആഭിമുഖ്യത്തിലാണ് രോഗികളും ജീവനക്കാരുമായി 150 ഓളം പേർക്ക് വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം ഒരുക്കിയത്.

കോവിഡ് രോഗികളെ മെഡികൽ കോളജിൽ പ്രവേശിപ്പിച്ചത് മുതൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും എസ് വൈ എസ് ചെയ്തുവരുന്നുണ്ട്. നന്മയാർന്ന പ്രവർത്തനത്തിന് സംഘാടകരെ എസ് വൈ എസ് ബദിയടുക്ക സോൺ കമിറ്റി അഭിനന്ദിച്ചു.
 
SYS workers distributed food in hospital

പ്രസിഡന്റ്‌ എ കെ സഖാഫി കന്യാന, സാന്ത്വനം സെക്രടറി സിദ്ദീഖ് ഹനീഫി, സാംസ്‌കാരിക സെക്രടറി റസാഖ് ഗുണാജെ, ലത്വീഫ് പള്ളത്തടുക്ക, സർകിൾ ജനറൽ സെക്രടറി അജ്മൽ ഹിമമി സഖാഫി, സാന്ത്വനം പ്രസിഡന്റ്‌ അശ്കർ അലി തങ്ങൾ, സെക്രടറിമാരായ ശരീഫ് അമേകള, കലന്തർ ശേണി, സാന്ത്വന ഭവനം കൺട്രോൾ ബോർഡ്‌ അംഗം അബ്ദുല്ല ഗുണാജെ എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Badiyadukka, SYS, Medical College, SYS workers distributed food in hospital.

Post a Comment