Join Whatsapp Group. Join now!

മൊഗ്രാൽ പുത്തൂരിൽ പുതുതായി കടവ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് പഞ്ചായത്ത് പിന്മാറണമെന്ന് എസ് ഡി പി ഐ

SDPI against Mogral Puthur panchayath#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 28.07.2021) കടവും 41 തോണികളും നിലനിൽക്കെ കടവത്ത് പുതുതായി ഇരുപതോളം തോണികളും കടവും അനുവദിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ഇതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും എസ് ഡി പി ഐ പഞ്ചായത്ത് കമിറ്റി ആവശ്യപ്പെട്ടു.



SDPI against Mogral Puthur panchayath

നിലവിൽ അനുവാദമില്ലാതിരിന്നിട്ടും ഡ്രെഡ്ജിംഗിന്റെ പേരിൽ വ്യാപകമായ മണൽ വാരലാണ് നടക്കുന്നത്. മൊഗ്രാൽ റോഡ്, റെയിൽവേ പാലത്തിൻ്റെ ബലക്ഷയത്തിനും, സമീപ പ്രദേശങ്ങളിലെ വീടുകൾക്കും, പരിസ്ഥിതിക്കും ഇത് ആഘാതം സൃഷ്ടിക്കുന്നു.

ഇതിനിടയിൽ പഞ്ചായത്ത് ഭരണസമിതി ചില നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി മണൽ കൊള്ളക്ക് കൂട്ടുനിൽക്കുകയാണ്. ഈ തീരുമാനത്തിൽ നിന്നും പിന്മാറിയിലെങ്കിൽ നിയമ, സമര പോരാട്ടങ്ങളുമായി പാർടി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് അഹ്‌മദ്‌ ചൗക്കി പറഞ്ഞു.

Keywords: Kerala, News, Kasaragod, Mogral Puthur, Harbour, Petition, SDPI, Boat, SDPI against Mogral Puthur panchayath.


Post a Comment