Join Whatsapp Group. Join now!

മുളിയാറിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും ആംബുലൻസ് സെർവീസും പുനസ്ഥാപിക്കണമെന്നാവശ്യം

Request for FLTC and Ambulance Service in Muliyar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബോവിക്കാനം: (my.kasargodvartha.com 20.07.2021) മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടച്ചുപൂട്ടിയ സി എഫ് എൽ ടി സിയും നിർത്തലാക്കിയ ആംബുലൻസ് സെർവീസും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ജില്ലാ കലക്ടർ, മെഡികൽ ഓഫീസർ എന്നിവർക്ക് കത്ത് നൽകി.


കാറഡുക്ക ബ്ലോക് പഞ്ചായത്തിന് കീഴിൽ വരുന്നതും ബ്ലോക് തല കൊറോണ കൺട്രോൾ കേന്ദ്രംകൂടിയായായ സി എച് സിയിൽ കുത്തഴിഞ്ഞ പ്രവർത്തനംമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായ സ്ഥിതിയിലാണെന്ന് അനീസ മൻസൂർ ആരോപിച്ചു.

Request for FLTC and Ambulance Service in Muliyar

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കോവിഡ് രോഗികൾക്ക് വേണ്ടി സ്ഥാപിച്ച് മെയ് 21ന് ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്ത കോവിഡ് പ്രഥമിക ചികിൽസാ കേന്ദ്രം ശനിയാഴ്ച അടച്ചു പൂട്ടിയത്. ഇവിടെയുണ്ടായിരുന്ന 16 രോഗികളിൽ ചിലരെ നിർബന്ധിച്ചാണ് വീട്ടിലേക്ക്പറഞ്ഞു വിട്ടത്. മറ്റുചിലരെ ചില ആശുപത്രികളിലേക്കും മാറ്റി. മാസങ്ങൾക്ക് മുമ്പ് കാറഡുക്ക ബ്ലോക് പഞ്ചായത്ത് അനുവദിച്ച ആംബുലൻസ് സേവനവും ശനിയാഴ്ചയോടെ നിർത്തലാക്കി.

ഒരാഴ്ചയായി മുളിയാറിൽ നിലച്ചിരുന്ന കോവിഡ് വാക്‌സിൻ സ്ലോട് വിതരണം ശനിയാഴ്ച തൊട്ട് വാർഡുതലങ്ങളിൽ റെജിസ്ട്രേഷൻ നടത്തി ആരംഭിച്ചുവെങ്കിലും നടത്തിപ്പിൻ്റെ അപാകത മൂലം ടോകെൻ നൽകിയർക്ക് പോലും വാക്സിൻ കിട്ടാതെ ബഹളം വെച്ച് തിരിച്ചു പോകേണ്ട സ്ഥിതിയുണ്ടായി. ബ്ലോക് പഞ്ചായത്തിൻ്റെ തീരുമാനങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന ആശുപത്രി അധികൃതരുടെ നയം കാരണം കഷ്ടപ്പെടുന്നത് പാവപ്പെട്ട രോഗികളും കോവിഡ് ബാധിതരുമാണെന്നും അനീസ മൻസൂർ പരാതിപ്പെട്ടു.

Keywords: Kerala, News, Kasaragod, Muliyar, Aneesa Mansoor, COVID, Corona, FLTC, Ambulance, Petition, Request for FLTC and Ambulance Service in Muliyar.
< !- START disable copy paste -->

Post a Comment