Join Whatsapp Group. Join now!

പി ടി ഉഷ ടീച്ചർ; ജി എച്ച് എസ് എസ് പട്ളയുടെ നാഴികക്കല്ല്

PT Usha Teacher; Milestone of the GHSS Patla#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അസീസ് പട്ള

(my.kasargodvartha.com 21.07.2021) ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ഉദ്യോഗസ്ഥന്മാർ ട്രാൻസ്ഫറായി പോകുക പകരം മറ്റൊരാൾ നിയമിതനാവുക എന്നത് പുതുമയുള്ള കാര്യമല്ല, പക്ഷേ; പട്ള ഹൈയർ സെകണ്ടറി സ്കൂളിനേയും, വിദ്യാർഥികളേയും, സഹപ്രവർത്തകരേയും, നാട്ടുകാരേയും സംബന്ധിച്ചടത്തോളം പി ടി ഉഷ ടീച്ചറുടെ ഓർക്കാപ്പുറത്തുള്ള ട്രാൻഫർ താങ്ങാവുന്നതിലും അപ്പുറത്താണ്.,

കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സബ്ഡിസ്റ്ററിക്ടിൽ ജി എച്ച് എസ് എസ് പാഞ്ഞാൾ സ്കൂളിലേക്കാണ് അപ്രതീക്ഷിതമായ ട്രാൻസ്ഫറൂം ഹെഡ്മിസ്റ്റ്രസ്സായി പ്രമോഷനും ടീച്ചറെത്തേടിയെത്തിയത്. പട്ളയിലെ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്ക് ഒരു യാത്രയയപ്പ് സംഘടിപ്പിക്കാനോ യാത്രാമംഗളങ്ങൾ നേരാനോ അവസരം കിട്ടിയില്ലല്ലോയെന്ന നൈരാശ്യം ഒരു സ്വകാര്യ ദു:ഖമായി മനസ്സിലൊതുക്കുന്നു.

PT Usha Teacher; Milestone of the GHSS Patla

പതിനെട്ട് വർഷത്തോളം ഹൈസ്കൂൾ ഹിന്ദി ടീച്ചറായി സേവനമനുഷ്ഠിച്ച കാസറഗോഡ് ജി എച്ച് എസ് എസിൽ ജോയിൻ ചെയ്യുന്നതിന് മുമ്പ് സഅദിയ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ ആറ് വർഷവും സേവനമുഷ്ഠിച്ചു. ആദ്യനിയമനം കാഞ്ഞങ്ങാട് രാം നഗറിലെ സ്വാമി രാംദാസ് ഹരിജൻ വെൽഫയർ സ്കൂളിൽ വെറും പത്തു ദിവസത്തെ സേവനം, ആഗസ്റ്റ് 23, 2017 ലാണ് പട്ള സ്കൂളിൽ ഹെഡ്മാസ്റ്ററുടെ തൊട്ടു താഴെപദവിയുള്ള സീനിയർ അസിസ്റ്റൻറ് പദവിയിൽ ജോയിൻ ചെയ്യുന്നത്, വിരമിക്കുന്നത് ജൂലായ് 15, 2021നും.

സ്കൌട്സ് ആന്റ് ഗൈഡ്സ് ജില്ല ഓർഗനൈസിംഗ് കമ്മീഷണർ എന്ന നിലയിൽ മാത്രമല്ല; എല്ലാ വിദ്യാർഥികൾക്കും ടീച്ചറുടെ സാനിധ്യം സംപ്രീതം. കുട്ടികളെ അലട്ടുന്ന മാനസീക പ്രശ്നങ്ങളെ മുഖത്തുനിന്നും വായിച്ചെടുത്ത് അവരെ മനസ്സ് കൊണ്ട് ശുശ്രൂഷിക്കുന്നതിലും ടീച്ചർക്കു ഒരു പ്രത്യേക കഴിവുണ്ടായിരുന്നൂ. ഭരത് സ്കൌട്സ് & ഗയിഡ്സ്ന്റെ കൊച്ചു കുട്ടികൾക്കുള്ള ബണ്ണീസ് പ്രോഗ്രാമും ഒന്നുമുതൽ നാലു വരെയുള്ള ആൺ കുട്ടികൾക്കുള്ള രണ്ടു യൂണിറ്റ് കബ്സും പെൺകൂട്ടികൾക്കുള്ള ഒരു യൂണിറ്റ് ബുൾബുൾസും പട്ള സ്കൂളിൽ പ്രാവർത്തികമായതിന്റെ പിന്നിലും ടീച്ചറുടെ ശ്രമം ഒന്നുകൊണ്ടു മാത്രമാണ്.

പട്ളയിലെ ഔദ്യോഗിക ജീവിതത്തൽ ഒരുപാട് അവാർഡുകൾ ടീച്ചറെത്തേടിയെത്തി, കേരള വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ലോങ് സർവീസ് അവാർഡ്, റോട്ടറി ഇൻറർനാഷനലിന്റെ നാഷൻ ബിൽഡർ അവാർഡ്, ഇൻറർനാഷനൽ ഓർഗനൈസേഷന്റെ ഗ്രീൻ വാരിയർ അവാർഡ്, സ്കൂളിന് ഗ്രീൻ സ്കൂൾ അവാർഡ്, മാതൃഭൂമി സീഡിന്റെ ബെസ്റ്റ് ടീച്ചർ കോഓർഡിനാടോർ അവാർഡ്, മാതൃഭൂമി സീസൺ വാച്ച് അവാർഡ് (കുട്ടികളുമായി മരങ്ങളെ നിരീക്ഷണം നടത്തിയത്തിനുള്ള പ്രത്യേക അവാർഡ്, ടീച്ചറുടെ വിവിധ മേഖലകളിലെ മൂന്നു നാലു വർഷകാലയളവിലെ ചാരിറ്റി പ്രവർത്തനങ്ങളെ വിലയിരുത്തി മാതൃഭൂമിയുടെ വി കെ സി നന്മ ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ പ്രഥമ അവാർഡും മികച്ച സ്കൌട്സ് & ഗൈഡ്സ് പ്രവർത്തനത്തിനുള്ള ദേശീയ ബഹുമതിയായ പ്രധാനമന്ത്രിയുടെ പ്രൈം മിനിസ്റ്റർ ഷീൽഡ് അവാർഡും ടീച്ചർക്ക് സ്വന്തം.




സ്കൂളിലാണെങ്കിലും, സബ്-ജില്ലാ, ജില്ലാ സംസ്ഥാന ദേശീയ തല ക്യാംപസ്സിലാണെങ്കിലും കുട്ടികളിൽ അവരറിയാതെ ഒരു മാതൃസംരക്ഷണത്തിന്റെ കരവലയം അനുഭവേഭേദ്യമാവും, അതുകൊണ്ടു തെന്നെ ഗൈഡ്സിലെ പത്താം ക്ലാസിലെ കുട്ടികളെ ക്യാമ്പ് ചെയ്യാൻ ഇതര സ്കൂളുകളിലും, രാപ്പാർക്കാനും വിസമ്മതിച്ച രക്ഷിതാക്കളിൽ ടീച്ചറുടെ സാനിധ്യം സുരക്ഷിതത്വ ത്തിന്റെ കുളിർമഴ പെയ്യിച്ചതും.

എന്റെ നിർബന്ധത്തിന് വഴങ്ങി ടീച്ചറുടെ അക്കാഡമിക് ജീവിതവും പങ്കുവച്ചു, കണ്ണൂർ ജില്ലയിലെ അരോളിയിൽ തറവാട്, അച്ഛൻ ഉദ്യോഗാർത്ഥം ഗുജറാത്തിലായതിനാൽ ജനനം രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ജന്മം നല്കിയ പുണ്യനഗരി പോർബന്ദർ, മൂന്ന് പെണ്മക്കളിൽ ഏറ്റവും ഇളയവൾ, ബാല്യവും കൌമാരവും പിന്നിട്ട ഗുജറാത്തിൽ നിന്നു തുടർ വിദ്യാഭ്യാസം നാട്ടിൽ, എക്കണോമിക്സിലും, ഹിന്ദിയിലും ഇരട്ട ബിരുദം, ഹിന്ദി, ഇംഗ്ലീഷ്, എക്കണോമിക്സ് എന്നിവയിൽ ബിരുദാനന്ത ബിരുദം ബി എഡ്, എം എഡ്; ഹിന്ദി ഭാഷയിൽ എം ഫിൽ.

പി എച്ച് ഡി അവസാന ഘട്ടമായപ്പോഴേക്കും കോവിഡ് വീഴ്ത്തിയ ഇരുളിൽ വെളിച്ചം കാണാതെപോയി. ഉപേക്ഷിച്ചിട്ടില്ല, ശ്രമം തുടരുന്നു എന്ന ശുഭാപ്തി വിശ്വാസം ടീച്ചറുടെ ദൃഢ നിശ്ചയവും ആശ്രാന്ത പരിശ്രമാവുമാണ് വ്യക്തമാക്കുന്നത്. ഭർത്താവ് റിട്ടയേഡ് ഹെഡ്മാസ്റ്റർ, ഒറ്റ മകൻ കണ്ണൂർ ഗവൺമെന്റ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് വിദ്യാർഥി.

പട്ളയെക്കുറിച്ച് ചോദിച്ചപ്പോൾ പറിച്ചെടുക്കുന്നത് പോലെയാ അവിടന്ന് ഇങ്ങോട്ട് പോന്നത്, ഇനി ഒരു അവസരം കിട്ടുകയാണെങ്കിൽ തീർച്ചയായും പട്ളയിലേക്ക് തെന്നെ തിരിച്ചു വരും., അല്പം മൌനത്തിനു ശേഷം ടീച്ചർ വികാരവായ്പ്പോടെ പറഞ്ഞു നിർത്തി.


Keywords: Article, Kerala, Azeez Patla, Patla, Usha Teacher, Government, Transfer, PT Usha Teacher; Milestone of the GHSS Patla.

Post a Comment