കാസർകോട്: (my.kasargodvartha.com 22.07.2021) ജില്ലയിൽ അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതിയുമായി മുസ്ലിം യൂത് ലീഗ്. ബ്ലഡ് കെയർ കാസർകോട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 5000 യൂനിറ്റ് രക്തം നൽകാനും ലക്ഷ്യമിടുന്നു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം ചെയ്തു.
ശാഖ കമിറ്റിയിൽ നിന്നും രക്തദാനം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. അടിയന്തിര ഘട്ടത്തിൽ രക്തം നൽകാൻ തയ്യാറാകുന്ന രക്തദാന സേനയെ ബ്ലഡ് കെയറിന്റെ ഭാഗമായി രൂപീകരിക്കും.
പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു സംസ്ഥാന സമിതി അംഗങ്ങളായ അശ്‌റഫ് എടനീർ, ടി ഡി കബീർ, ജില്ലാ ട്രഷറർ എം ബി ശാനവാസ്, സീനിയർ വൈസ്പ്രസിഡൻറ് എം സി ശിഹാബ് മാസ്റ്റർ, ഭാരവാഹികളായ എം എ നജീബ്, എ മുഖ്‌താർ, ഹാരിസ് തായൽ, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, ബാത്വിശ പൊവ്വൽ, റഫീഖ് കേളോട്ട്, എംപി നൗശാദ്, എ ജി സി ശംസാദ്, നൂറുദ്ദീൻ ബെളിഞ്ച സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Muslim Youth League, Blood, Blood Donation. Logo, Programme, Muslim Youth League with new plan to provide blood in emergencies.