Join Whatsapp Group. Join now!

മുളിയാർ സി എച് സി യിൽ പ്രതിഷേധ സമരം നടത്തി മുസ്ലിം ലീഗ്; ശക്തമായ ജനകീയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് എ അബ്ദുർ റഹ്‌മാൻ

Muslim League protested at Muliyar CHC#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാർ: (my.kasargodvartha.com 22.07.2021) പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റിയുടെ നേതൃത്വത്തിൽ മുളിയാർ സി എച് സി യിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും തുണയാകേണ്ട ആരോഗ്യ കേന്ദ്രത്തിൽ ഉത്തരവാദിത്തം മറക്കുന്ന ജീവനക്കാരും, നിഷ്പക്ഷ നിലപാടിലൂടെ നേരെ നയിച്ച് ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട കാറഡുക്ക ബ്ലോക് പഞ്ചായത്തും കടമകൾ മറന്ന് മുന്നോട്ട് പോയാൽ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് മുസ്ലിം ലീഗിന് മുന്നിട്ടിറങ്ങേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Muslim League protested at Muliyar CHC

ആറുമാസം മുമ്പ് ഉദ്‌ഘാടനം നടത്തിയ ഡയാലിസിസ് കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുക, സേവനത്തിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി കൈകൊള്ളുക, അടച്ചു പൂട്ടിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പുന:സ്ഥാപിച്ച് വീഴ്ച യില്ലാത്ത സേവനം ഉറപ്പു വരുത്തുക, ബ്ലോക് പഞ്ചായത്ത് അനുവദിച്ച ആംബുലൻസ് സേവനം പുന:സ്ഥാപിക്കുക, വോളന്റിയർമാരായെത്തി

വാക്സിൻ വിതരണത്തെ അട്ടിമറിച്ച് സ്വന്തക്കാർക്ക് തരപ്പെടുത്തി നൽകുന്ന നടപടി അവസാനിപ്പിക്കുക, വാർഡുതല റെജിസ്ട്രേഷനിലൂടെ പഞ്ചായത്തിൽ മൂന്ന് കേന്ദ്രങ്ങൾ നിശ്ചയിച്ച് വാക്സിൻ വിതരണം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം നടത്തിയത്.

പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം കെ അബ്ദുർ റഹ്‌മാൻ ഹാജി, ബി എം അശ്‌റഫ്, ശരീഫ് കൊടവഞ്ചി, ബാത്വിശ പൊവ്വൽ, ബി എം അബൂബകർ, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, അബ്ദുൽ ഖാദർ കുന്നിൽ, ബി എം ഹാരിസ്, മുഹമ്മദലി മാസ്തിക്കുണ്ട്, അനീസ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, രമേശ് മുതലപ്പാറ, കെ മുഹമ്മദ് കുഞ്ഞി, അൽത്വാഫ് പൊവ്വൽ, മൊയ്തീൻ ചാപ്പ, നസീർ മൂലടുക്കം, അസ്കർ ബോവിക്കാനം നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Muliyar, CHC, Protest, Muslim League, A Abdul Rahman, Muslim League protested at Muliyar CHC.
< !- START disable copy paste -->

Post a Comment