കാസർകോട്: (my.kasargodvartha.com 24.07.2021) ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇൻഡ്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ ട്രയാത്‌ലോൺ അസോസിയേഷൻ സംഘടിപ്പിച്ച ഡ്യൂയാത്‌ലോൺ ശ്രദ്ധേയമായി. ബേക്കൽ കോട്ടയിൽ നിന്ന് ആരംഭിച്ച സ്പ്രിന്റ് ഡ്യൂയാത്‌ലോൺ മൂന്ന് കിലോ മീറ്റർ ഓട്ടവും തുടർന്ന് 10 കിലോ മീറ്റർ സൈക്ലിങും പിന്നീട് ഒന്നര കിലോ മീറ്റർ ഓട്ടവും പൂർത്തിയാക്കി ബേക്കൽ ബീചിൽ സമാപിച്ചു .
ഒളിംപിക് അസോസിയേഷൻ ജില്ലാ സെക്രടറി അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജോൺ പോൾ അധ്യക്ഷത വഹിച്ചു. ട്രയാത്‌ലോൺ ജില്ലാ സെക്രടറി നിതിൻ തീർത്ഥങ്കര ഫ്ലാഗ് ഓഫ് ചെയ്തു. രാകേഷ്, ഗിഫ്‌റ്റോൺ, ഇഖ്ബാൽ, സന്ദീപ്, സഹീർ, സുനീഷ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Sports, Duathlon organized in Kasaragod.
< !- START disable copy paste -->
ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇൻഡ്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം; ശ്രദ്ധേയമായി ഡ്യൂയാത്‌ലോൺ
Duathlon organized in Kasaragod#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ