കോട്ടിക്കുളം: (my.kasargodvartha.com 25.07.2021) ബേക്കൽ ഹാർബർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ധീവര സഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. യു എസ് ബാലൻ്റെ നേതൃത്വത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. ഹാർബർ പ്രവർത്തനം ആരംഭിക്കുന്നതോട് കൂടി തൊഴിലാളികളുടെ സുരക്ഷയ്ക്ക് സഹായകമാകുമെന്നും മീൻ വിപണന രംഗത്ത് വമ്പിച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മീൻ പിടുത്ത ബോടുകൾ നിർത്തിയിടാൻ സാധിക്കുമെന്നതിനാൽ കേടുപാടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.
മീൻ പിടുത്ത ബോടുകൾ നിർത്തിയിടാൻ സാധിക്കുമെന്നതിനാൽ കേടുപാടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.
കരയോഗം പ്രസിഡൻ്റ് പുരുഷോത്തമൻ, ഭാരവാഹികളായ കണ്ണൻ കാരണവർ, ദണ്ടൊതി അയ്യതർ, ചന്ദ്രശേഖരൻ വി, ദാമോദരൻ കെ, ഭരതൻ വി എന്നിവരും സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Bekal, Kottikkulam, Harbour, Petition, Minister, Fishermen, Dheevarasabha, Dheevarasabha submitted petition to Minister of Fisheries.
< !- START disable copy paste -->