Join Whatsapp Group. Join now!

കുമ്പള ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിനേഷൻ നൽകും

COVID vaccination will be given in Kumbala Grama Panchayat from Friday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 15.07.2021) കോവിഡ് വാക്സിനേഷൻ വെള്ളിയാഴ്ച മുതൽ കുമ്പള ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ വെച്ച് നൽകാൻ ഗ്രാമ പഞ്ചായത്ത് തല യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും, മറ്റു സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലുമാണ് വാക്സിനേഷൻ നൽകുന്നത്.

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, പി എച് സി ആരിക്കാടി എന്നിവിടങ്ങളിലെ മെഡികൽ ടീമാണ് വാക്സിൻ നൽകുന്നത്. ഒരു ദിവസം പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ കുത്തിവെയ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പഞ്ചായത്ത് മെമ്പർ അധ്യക്ഷനായ വാർഡ് ജാഗ്രതാ സമിതി നടത്തും.

COVID vaccination will be given in Kumbala Grama Panchayat from Friday

കൂടാതെ വാർഡിലെ രണ്ടാം ഡോസ് എടുക്കാൻ സമയം ആയവർ, 60 വയസിനു മുകളിൽ പ്രായമുള്ളവർ, അതിഥിതൊഴിലാളികൾ, പ്രവാസികൾ, പരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുന്ന വിദ്യാർഥികൾ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവർക്ക് മുൻഗണന നൽകും. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഒരു മണി വരെയാണ് സമയം.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു പി ത്വാഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ഹെൽത് സൂപെർവൈസർ ബി അശ്റഫ് കർമ പദ്ധതി അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രേമാവതി, കൊഗ്ഗു, പഞ്ചായത്ത് അംഗങ്ങളായ ബി എ റഹ്‍മാൻ, അൻവർ ഹുസൈൻ, കെ മോഹന, പുഷ്പലത, വിദ്യാ എൻ പൈ, വിവേകാനന്ദ ഷെട്ടി, അബ്ദുർ റിയാസ് കെ, എം അജയ്, സി എം മുഹമ്മദ്, സബൂറ, കൗലത്ത് ബീബി കെ എം, ത്വാഹിറ ശംസീർ, ആഇശത് നസീമ പി തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala. News. Kasaragod, Kumbala, COVID, Corona, Vaccination, COVID vaccination will be given in Kumbala Grama Panchayat from Friday.

Post a Comment