നീലേശ്വരം: (my.kasargodvartha.com 24.07.2021) ആരോഗ്യപ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നീലേശ്വരം താലൂക് ആശുപത്രിയിലെ ലബോറടറിയിലേക്ക് കൊച്ചിയിലെ പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനി ഒന്നര ടൺ കപാസിറ്റിയുള്ള രണ്ട് എയർ കൻഡീഷണറുകൾ സമ്മാനിച്ചു. നഗരസഭയിലെ പാലായി ഷടർ കം ബ്രിഡ്ജിൻ്റെ നിർമാണം പൂർത്തിയാക്കിയ കമ്പനിയാണിത്.
കോവിഡ് പ്രതിസന്ധി കാലത്ത് കമ്പനിയുടെ 200 ഓളം തൊഴിലാളികൾക്ക് കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ നിന്നും നീലേശ്വരം താലൂക് ആശുപത്രിയിൽ നിന്നും പരിചരണം ലഭിച്ചിരുന്നു. ഡയറക്ടർ ടി വി ബാബു, സൈറ്റ് ജനറൽ മാനജർ കെ എസ് മജീദ്, പ്രോജക്ട് ഇൻ ചാർജ് എം കാർത്തികേയൻ, അഡ്മിനിസ്ട്രേഷൻ മാനജർ വി എസ് സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് എ സി കൈമാറിയത്.
ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാൽ അഹ്‌മദ് ഏറ്റുവാങ്ങി. എം കുഞ്ഞികൃഷ്ണൻ, എം ശശിധരൻ, പി ഉഷ, വി പ്രസീത, കെ സി നിഷ, രാകേഷ് തീർത്ഥങ്കര സംസാരിച്ചു.
Keywords: Kasaragod, Kerala, News, Air conditioners donated to taluk hospital.
< !- START disable copy paste -->
ആരോഗ്യപ്രവർത്തകർക്കായി താലൂക് ആശുപത്രിയിലേക്ക് എയർ കൻഡീഷണറുകൾ സമ്മാനിച്ചു
Air conditioners donated to taluk hospital#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ