Join Whatsapp Group. Join now!

ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി അബുദബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്

Abu Dhabi Nellikunnu Muslim Jamaat donated phones for online study #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 17.07.2021) ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് സൗകര്യമൊരുക്കി അബുദബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്. നെല്ലിക്കുന്ന് എ യു പി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന മൊബൈൽ ഫോൺ ചലെഞ്ച് ദൗത്യം ഏറ്റെടുത്ത് നെല്ലിക്കുന്ന് അബുദബി മുസ്ലിം ജമാഅത് മുന്ന് സ്മാർട് ഫോണുകൾ നൽകി.

 
Kasaragod, Kerala, News, Abu Dhabi Nellikunnu Muslim Jamaat donated phones for online study.



ഫോണുകൾ മുതിർന്ന അംഗം ഇസ്മാഈൽ മാപ്പിള സ്‌കൂൾ മാനജർ കൂടിയായ എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് കൈമാറി. ഇസ്മാഈൽ, ഹമീദ് ബദ്‌രിയ, നിയാസ് പാദാർ, മുശ്താഖ്‌ പാദാർ, പി ടി എ പ്രസിഡന്റ് മുഹമ്മദ്‌ അലി, മാനജ്മെന്റ് കമിറ്റി പ്രസിഡന്റ് സുബൈർ എൻ എം, സെക്രടറി ഖമറുദ്ദീൻ തായൽ, ട്രഷറർ അബ്ദുല്ല തൈവളപ്പ് സംബന്ധിച്ചു. എംഎൽഎ ഫോണുകൾ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന മൂന്ന് കുട്ടികൾക്ക് നൽകാനായി ഹെഡ്മാസ്റ്റർ മുഹമ്മദ് കുട്ടി എ കെയെ ഏൽപിച്ചു.

Keywords: Kasaragod, Kerala, News, Abu Dhabi Nellikunnu Muslim Jamaat donated phones for online study.


< !- START disable copy paste -->

Post a Comment