തുരുത്തി: (my.kasargodvartha.com 06.06.2021) മഴക്കാല ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് യൂത് ലീഗ് കമിറ്റി. ഞായാഴ്ച രാവിലെ ഒന്‍പത് മണിക്ക് നഗരസഭയിലെ 14-ാം വാര്‍ഡ് പ്രതിനിധി ബി എസ് സൈനുദ്ദീന്റെ നേതൃത്വത്തില്‍ പെരുമ്പളക്കടവിലെ തീരദേശ റോഡില്‍നിന്നാരംഭിച്ച പരിപാടി മുനിസിപല്‍ ചെയര്‍മാന്‍ വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു.
നാടിന്റെ ക്ഷേമത്തിലൂന്നിയുള്ള പ്രവര്‍ത്തനം ഓരോ പൗരന്റെയും കടമയാണ്. കാടുപിടിച്ചും കുഴികളില്‍ വെള്ളം കെട്ടിക്കിടന്നും സഞ്ചാരം ദുസഹമായിക്കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്കുളള പരിഹാരം ഏറെ ശ്രമകരമാണെങ്കിലും ഒത്തു പിടിച്ചാല്‍ മലപോലും പോരുമെന്നും യൂത് ലീഗ് കമിറ്റി പറഞ്ഞു.
പ്രസിഡണ്ട് ടി എച് മുഹമ്മദാജി, ടി എം എ തുരുത്തി, അശ്റഫ് ഓതുന്ന പുര, ഹബീബ് ടി കെ, ടി എച് അബൂബകര്‍, സലീം ഗാലക്‌സി, മുനിസിപല്‍ യൂത് ലീഗ് ജന. സെക്രടറിഅശ്ഫാഖ് അബൂബകര്‍, ശബീര്‍ തുരുത്തി, ബശീര്‍ ടി കെ, മുന്‍ കൗണ്‍സിലര്‍ ടി എ മുഹമ്മദ് കുഞ്ഞി, ഇബ്‌റാഹിം ഹാജി, എം എസ് എഫ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
Keywords: Kerala, News, Kasargod, Thuruthi, Monsoon, Thuruthi Youth League Committee commencement of monsoon sanitation activities.