മുള്ളേരിയ: (www.kasargodvartha.com 21.06.2021) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് ധർണ നടത്തി. മുള്ളേരിയ സബ് പോസ്റ്റ് ഓഫിസിന് മുമ്പിൽ ജില്ലാ പ്രസിഡൻ്റ് പി എസ് ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്‌തു.
മേഖല പ്രസിഡൻ്റ് ബശീർ പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ഹാശിം ദാരിമി, ഇ ആർ ഹമീദ്, ഹമീദ് തങ്ങൾ, അബുല്ല ഫൈസി, കെ എ യൂസഫ്, അശ്റഫ് മൗലവി ആദുർ, അശ്റഫ് പള്ളത്തൂർ, മുഹമദ് പട്ടാങ്ങ്, ഇബ്രാഹിം നാട്ടക്കൽ, ത്വയ്യിബ് കാനക്കോട്, അബ്ദുർ റഹ്‌മാൻ കുണ്ടാർ, അശ്റഫ് പുത്തപ്പലം, അബ്ദുൽ ഖാദർ ഉയിത്തടുക്കം, മൂസ കുണ്ടാർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, SYS, Lakshadweep, Administrator, Praful Patel, Protest, SYS held a dharna demanding the recall of the Lakshadweep administrator.
< !- START disable copy paste -->