കാസർകോട്: (www.kasargodvartha.com 09.06.2021) റോഡ് സുരക്ഷയുടെ ഭാഗമായി സീ വ്യൂ സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ മൂന്നിടങ്ങളിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു. തായലങ്ങാടി സീ വ്യൂ സ്ട്രീറ്റ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് വളവ്, സി വ്യൂ പാർക് വളവ് എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സകരിയ്യ എം എസ്, അസോസിയേഷൻ പ്രസിഡന്റ് കെ എം ഹാരിസ്, സെക്രടറി അജീർ അർമാൻ, ട്രഷറർ നവാസ് കെ ടി, ശാൻഫർ, അസീസ് സി എ, നസീർ മാസ്റ്റർ, നാസർ കെ ബി, അബ്ദുൽ സലാം കുന്നിൽ, എ എം കടവത്ത്, ശുകൂർ കോളിക്കര, ഹനീഫ് എം, മുരളീധര കാമത്ത്, റഊഫ് ചാപകാർ, മുശ്താഖ്, മൊയ്തീൻ കമ്പിളി, താജുദ്ദീൻ എം എസ്, റാഫി എം, സഹീൻ എം, കരീം, അഹ്‌മദ് റജുവാൻ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Sea View Street Residents Association installs safety mirrors at three locations for travel safety
< !- START disable copy paste -->