കാഞ്ഞങ്ങാട്: (my.kasargodvartha.com 03.06.2021) പൗരപ്രമുഖൻ മാണിക്കോത്തെ പി ഹസൈനാർ ഹാജി (78) നിര്യാതനായി. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു.
വിമോചന സമരത്തിൽ പങ്കെടുത്ത അദ്ദേഹം ആദ്യകാലത്ത് മുസ്ലിം ലീഗിന്റെ പ്രധാന പോരാളികളിൽ ഒരാളായിരുന്നു. ഹൊസ്ദുർഗ് താലൂകിലെ മുസ്ലിം ലീഗ് സ്ഥാപക നേതാവ് പി കെ യുസുഫുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
വിമോചന സമരത്തിൽ പങ്കെടുത്ത അദ്ദേഹം ആദ്യകാലത്ത് മുസ്ലിം ലീഗിന്റെ പ്രധാന പോരാളികളിൽ ഒരാളായിരുന്നു. ഹൊസ്ദുർഗ് താലൂകിലെ മുസ്ലിം ലീഗ് സ്ഥാപക നേതാവ് പി കെ യുസുഫുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ഭാര്യ: മറിയം. മക്കൾ: അശ്‌റഫ്, റഫീഖ്, സുഹറ, ആസിയ.
മരുമക്കൾ: മുജീബ് ബേക്കൽ, ശാഹുൽ ബേക്കൽ, സുമയ്യ ചിത്താരി, നുസ്രിൻ ബേക്കൽ.
സഹോദരങ്ങൾ: ഖദീജ, മറിയം, പരേതരായ മുഹമ്മദ്, മൊയ്തീൻ, ആഇശ.
മൃതദേഹം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഹസൈനാർ ഹാജിയുടെ നിര്യാണത്തിൽ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റിയും നാലാം വാർഡ് മുസ്ലിം ലീഗ് കമിറ്റിയും അനുശോചിച്ചു.
Keywords: Kerala, News, Kasaragod, Manikoth, Death, Obituary, Muslim League, P Hasainar Haji Manikoth passed away.