കാസർകോട്: (my.kasargodvartha.com 09.06.2021) ഓൾ കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരും ജീവനക്കാരും വീട്ടുമുറ്റ സമരം നടത്തി. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജക പാകേജ് അനുവദിക്കുക, വാടക, വൈദ്യുതി ബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തിവയ്ക്കുക, കോവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാന പ്രസിഡണ്ട് അനിൽകുമാർ, ജില്ലാ പ്രസിഡണ്ട് ശാനവാസ് ദേളി, ജനറൽ സെക്രടറി ഇർശാദ്, ട്രഷറർ പ്രസാദ് നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, COVID, Corona, Education, Students, Teachers, Owners and employees of technical education institutes protest in their backyard led by All Kerala Training Institutes-Welfare Association.
< !- START disable copy paste -->