Join Whatsapp Group. Join now!

പഞ്ചായത്ത് അസോസിയേഷന് പുതിയ ഭാരവാഹികൾ; കെ പി വത്സലൻ പ്രസിഡന്റ്; എ പി ഉഷ സെക്രടറി; ജീവനക്കാരുടെ കുറവ് അടിയന്തരമായി നികത്തണമെന്ന് ആവശ്യം

New office bearers for Panchayat Association#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (my.kasargodvartha.com 23.06.2021) ജില്ലയിലെ പഞ്ചായത്തുകളിലെ ജീവനക്കാരുടെ കുറവ് അടിയന്തരമായി നികത്തണമെന്ന് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി സർകാരിനോട് ആവശ്യപ്പെട്ടു. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിന്ഡന്റ്‌ എ എ ജലീൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി അബ്ദുൾ ജബ്ബാർ റിപോർട് അവതരിപ്പിച്ചു.

New office bearers for Panchayat Association

സംസ്ഥാന ജനറൽ സെക്രടറി വിശ്വംഭര പണിക്കർ ആമുഖഭാഷണം നടത്തി. കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി, മദൻ മോഹൻ സംസാരിച്ചു. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: കെ പി വത്സലൻ - കയ്യൂർ - ചീമേനി (പ്രസിഡണ്ട്), എ പി ഉഷ - ദേലംപാടി (സെക്രടറി). പി എം ജെയിംസ് - ഈസ്‌റ്റ്‌ എളേരി, പി വി മുഹമ്മദ് അസ്ലം - പടന്ന (വൈസ് പ്രസിഡന്റ്), ആർ സുന്ദരി ഷെട്ടി - മീഞ്ച, ടി കെ നാരായണ - കള്ളാർ (ജോയിന്റ്‌ സെക്രടറി). സംസ്ഥാന എക്‌സിക്യൂടീവ്‌ കമിറ്റി അംഗങ്ങൾ: ടി കെ രവി (കിനാനൂർ - കരിന്തളം), പി പി പ്രസന്നകുമാരി (പിലിക്കോട്), രാജു കട്ടക്കയം (ബളാൽ).

Keywords: Kasaragod, Kerala, News, New office bearers for Panchayat Association.

< !- START disable copy paste -->

Post a Comment