Join Whatsapp Group. Join now!

പെട്രോൾ - ഡീസൽ വർധനവിനെതിരെ പ്രതിഷേധം തീർത്ത് മുസ്ലിം ലീഗ്

Muslim League Protest Against Fuel Price Hike#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 09.06.2021) തുടർചയായ പെട്രോൾ - ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെങ്ങും വിവിധ കമിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം തീർത്തു.


കാസർകോട് മുൻസിപൽ കമിറ്റി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു

കാസർകോട്: മുസ്ലിം ലീഗ് മുൻസിപൽ കമിറ്റി പ്രസ് ക്ലബ് പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുൻസിപൽ പ്രസിഡണ്ട് കെ എം ബശീർ അധ്യക്ഷത വഹിച്ചു. യൂത് ലീഗ് മുൻസിപൽ ജനറൽ സെക്രടറി അശ്ഫാഖ്‌ തുരുത്തി സ്വാഗതം പറഞ്ഞു.

                                                         
Protest, Muslim League, Iuml, Petrol, Diesel, Kerala, News, Top-Headlines, Bovikanam, Kasaragod, Nellikkatta, Muslim League Protest Against Fuel Price Hike.


നഗരസഭാ അംഗങ്ങളായ എം എസ് സക്കരിയ, ഇഖ്ബാൽ ബാങ്കോട്, മുഹമ്മദ് കുഞ്ഞി തുരുത്തി, വസീം ഫോർട് റോഡ്, എം എച് അബ്ദുൽ ഖാദർ, ഗഫൂർ തളങ്കര, റാശിദ് പള്ളം, അമാൻ അങ്കാർ, സഫ് വാൻ ഫോർട് റോഡ്, ടി ഇ മുഖ്‌താർ സംബന്ധിച്ചു.

നുള്ളിപ്പാടി പെട്രോൾ പമ്പിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. മുൻസിപൽ ട്രഷറർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജലീൽ അണങ്കൂർ, നാസർ അട്ക്കത് ബയൽ, സയ്യിദ് അശ്‌റഫ് തങ്ങൾ മൊഗ്രാൽപുത്തൂർ സംബന്ധിച്ചു. ഖലീൽ ശെയ്ഖ് നന്ദി പറഞ്ഞു.

ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധം നടത്തി

മുളിയാർ: ബോവിക്കാനം ടൗണിൽ നടന്ന പ്രതിഷേധ സമരം ഉദുമ മണ്ഡലം ജനറൽ സെക്രടറി എ ബി ശാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രടറി
ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ബാത്വിശ പൊവ്വൽ, മൻസൂർ മല്ലത്, ബി എം ഹാരിസ്, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, അബ്ദുല്ല അള്ളി ബെള്ളിപ്പാടി, കബീർ ബാലനടുക്കം, നസീർ മൂലടുക്കം, പി അബ്‌ദുല്ല കുഞ്ഞി ഹാജി, രിഫാഇ, അൽത്വാഫ് പൊവ്വൽ, ഇർശാദ് ബെള്ളിപ്പാടി സംബന്ധിച്ചു.

പെട്രോൾ വാഹനം ഉപേക്ഷിച്ച് യൂത് ലീഗിന്റെ പ്രതിഷേധ സമരം

കാസർകോട്: വേറിട്ട പ്രധിഷേധ സമരം സംഘടിപ്പിച്ചു യൂത് ലീഗ്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് പെട്രോൾ വാഹനങ്ങളിലെത്തി അവിടെ അത് ഉപേക്ഷിച്ചു സൈകിളിൽ യാത്ര ചെയ്‌താണ്‌ സമരം നടന്നത്. ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ, ജനറൽ സെക്രടറി സഹീർ ആസിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം അശ്‌റഫ് എടനീർ, ജില്ലാ ട്രഷറർ എം ബി ശാനവാസ്, സീനിയർ വൈസ് പ്രസിഡന്റ്‌ എം സി ശിഹാബ് മാസ്റ്റർ, ഹാരിസ് തായൽ, ശംസുദ്ദീൻ കൊളവയൽ, ഹാരിസ് അങ്കക്കളരി, ബാത്വിശ പൊവ്വൽ, റഫീഖ് കേളോട്ട്, എം പി നൗശാദ്, ഹാരിസ് ബെദിര, നൗഫൽ തായൽ എന്നിവർ നേതൃത്വം നൽകി

തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ഇളവുകൾ വഴി ആശ്വാസം നൽകേണ്ടതിന് പകരം ന്യായമായി ലഭിക്കേണ്ടത് പോലും നൽകാതെ ജനങ്ങളുടെ കൈയ്യിൽനിന്ന് പിടിച്ചുപറിക്കുന്ന സമീപനം കേന്ദ്ര സർകാർ മാറ്റണമെന്ന് അസിസ് കളത്തൂർ ആവശ്യപ്പെട്ടു.

നെല്ലിക്കട്ടയിൽ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധിച്ചു

നെല്ലിക്കട്ട: മുസ്ലിം ലീഗ് നെല്ലിക്കട്ട കമിറ്റി പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധിച്ചു. മൂന്നാം വാർഡ് ജനറൽ സെക്രടറി എൻ എ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. നെല്ലിക്കട്ട ടൗൺ കമിറ്റി പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. യൂത് ലീഗ് ശാഖാ സെക്രടറിമാരായ ടി എ അബ്ദുല്ല, അജ്മൽ നിലാമുറ്റം, എം എസ് എഫ് ശാഖാ പ്രസിഡന്റ് സൈഫുദ്ദീൻ, സത്താർ ബേർക്ക, ഇബ്രാഹിം പി സി, മുഹമ്മദലി കെ സി, ശഫീഖ് മലബാർ, സൈദു മുഹമ്മദ്, ഉമൈർ കെ എം സംബന്ധിച്ചു.

Keywords: Protest, Muslim League, Iuml, Petrol, Diesel, Kerala, News, Top-Headlines, Bovikanam, Kasaragod, Nellikkatta, Muslim League Protest Against Fuel Price Hike.
< !- START disable copy paste -->

Post a Comment