Join Whatsapp Group. Join now!

പൊട്ടിപൊളിഞ്ഞ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

Locals protest by planting banana plant on a broken road #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (my.kasargodvartha.com 03.06.2021) പൊട്ടിപൊളിഞ്ഞ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് പിറകിലൂടെ കല്ലഞ്ചിറ റോഡിലേക്ക് തൊടുന്ന ഫ്രണ്ട്സ് ക്ലബ് റോഡ് നിര്‍മിച്ചതിന് ശേഷം ഇതുവരെയും റീ ടാര്‍ ചെയ്യുകയോ, പുനര്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല.

Locals protest by planting banana plant on a broken road


നിരവധി ആള്‍ക്കാരാണ് നിത്യേന ഇതുവഴി നടന്നുപോകുന്നത്. വീട്ട് സാധനങ്ങള്‍ വാങ്ങി വരുന്ന പലരും ഈ കുഴിയിലും വെള്ളക്കെട്ടിലും പലതവണ വീണുപോയിട്ടുമുണ്ട്. പല യോഗങ്ങളിലും ബന്ധപ്പെട്ടവര്‍ ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്യും, റീ ടാര്‍ ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങള്‍ പറഞ്ഞിട്ട് ഉണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല.  

ഈ റോഡ് ശേഷം നിര്‍മിച്ച ശേഷം നിര്‍മിച്ച കൊവ്വല്‍ പള്ളി ബസ് സ്റ്റോപില്‍ നിന്നും പടിഞ്ഞാറ്  ഭാഗത്ത് കൂടി പോകുന്ന റോഡ് രണ്ട് തവണ റീ ടാര്‍ ചെയ്തുകഴിഞ്ഞു. അധികാരികള്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ പ്രദേശവാസികള്‍ വാഴ നട്ട്  പ്രതിഷേധിക്കുകയാണ്. ഇതിന് ഒരു താത്കാലിക പരിഹാരമല്ല വേണ്ടതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു

Keywords: Kerala, kasaragod, Kanhangad, News, Road, Natives, Bus stand, Locals protest by planting banana plant on a broken road


Post a Comment