കാസർകോട് ജില്ലയിലെ ജി സി സി കൂട്ടായ്മയായ മാലിക് ദീനാർ കൾചറൽ ഫോറവുമായി സഹകരിച്ച് ബ്ലഡ് ബാങ്ക്, ഫ്രീ മെഡിസിൻ, സാന്ത്വനം പ്രവർത്തക സേവനം, മരണാനന്തര കർമങ്ങൾ, ആംബുലൻസ് സേവനം, മെഡികൽ ഉപകരണങ്ങൾ തുടങ്ങിയവ സാന്ത്വന ഭവനിൽ ലഭിക്കും.
ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുനീറുൽ അഹ്ദൽ പ്രാർഥന നടത്തി. സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പദ്ധതികൾ വിശദീകരിച്ചു. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, റഫീഖ് സഅദി ദേലംപാടി, കന്തൽ സൂപ്പി മദനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ഇബ്റാഹിം ദാരിമി ഗുണാജെ, അബ്ദുർ റഹ്‌മാൻ സഖാഫി പള്ളങ്കോട്, ഇബ്റാഹിം സഖാഫി കർന്നൂർ, അബ്ദുൽ സലാം പാട്‌ലടുക്ക, സുലൈമാൻ കരിവെള്ളൂർ, എ കെ എച് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
സാന്ത്വന സമിതി ഭാരവാഹികളായി പി എസ് ആറ്റക്കോയ തങ്ങൾ ബാ ഹസൻ (ചെയർമാൻ), കെ എച് അബ്ദുല്ല മാസ്റ്റർ (ജന.കൺവീനർ), മുഹമ്മദ് റഫീഖ് സഅദി ദേലംപാടി (ഫിനാൻസ് സെക്രടറി), സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ, അബൂബകർ ഫൈസി കുമ്പഡാജെ, അബ്ദുല്ല മോണു ഗുണാജെ (വൈസ് ചെയർമാൻ), സി കെ അബ്ദുല്ല ബാപ്പാലിപ്പൊനം, എ കെ സഖാഫി കന്യാന, ഫൈസൽ നെല്ലിക്കട്ട (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, News, Kerala Muslim Jama-ath Committee launches relief scheme for needy patients; Consolation home starts on the premises of Ukundadukka Medical College.