Join Whatsapp Group. Join now!

ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട കാമ്പയിനുമായി കാസർകോട്ടെ കുടുംബശ്രീ പ്രവർത്തകർ; അഞ്ചു ലക്ഷം പ്ലാവിൻ തൈകൾ മണ്ണിൽ വേരൂന്നും

Kasargode Kudumbasree activists launch a separate campaign on World Environment Day; Five lakh seedlings to be planted#കേരളവാർത്തകൾ #ന്യൂസ്റൂം
കാസർകോട്: (my.kasargodvartha.com 04.06.2021) ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട കാമ്പയിനുമായി കാസർകോട് ജില്ലാ കുടുംബശ്രീ മിഷൻ. പെൺമരം എന്ന പദ്ധതിയിൽ അഞ്ചു ലക്ഷം പ്ലാവിൻ തൈകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കുന്നത്. നാളത്തെ തലമുറക്കായി ഇന്നത്തെ കരുതിവെപ്പ് എന്ന സന്ദേശവുമായാണ് പ്രവർത്തനങ്ങൾ.

Kasargode Kudumbasree activists launch a separate campaign on World Environment Day; Five lakh seedlings to be planted

കഴിഞ്ഞ ഒരു മാസം കൊണ്ട് വിത്തിട്ട് പരിപാലിച്ചെടുത്ത തൈകളാണ് നടുന്നത്. പ്ലാസ്റ്റിക് ഗ്രോ ബാഗുകളെ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കമുകിൻ പാള, ഇളനീർത്തൊണ്ട് തുടങ്ങിയവയാണ് തൈകൾ മുളപ്പിച്ചെടുക്കാൻ ഉപയോഗിച്ചത്. ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും ബാലസഭാ അംഗങ്ങളുമാണ് പ്ലാവിൻ തൈകൾ നട്ടുവളർത്തുക. വരും തലമുറക്കായി പ്രകൃതി വിഭവങ്ങൾ കരുതിവെക്കുക എന്ന ലക്ഷ്യമാണ് പെൺമരം പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.

ശനിയാഴ്ച രാവിലെ 10ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലയിലെ 1,74,838 കുടുംബശ്രീ അംഗങ്ങളും 16,485 ബാലസഭാ കുട്ടികളും പ്ലാവിൻ തൈകൾ നടും.

Keywords: Kerala, News, Kasaragod, Kudumbashree, World Environment Day, Plants, Kasargode Kudumbasree activists launch a separate campaign on World Environment Day; Five lakh seedlings to be planted.


Post a Comment